തോക്കിന്റെ മുന്നിലെന്ത് ത്രിമൂർത്തി, കാഞ്ചി വലിച്ചാൽ ഉണ്ട കേറും; ഗംഭീര സക്സ്സസ് ടീസറുമായി ക്രിസ്റ്റഫർ; വീഡിയോ കാണാം

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ സക്സസ് ടീസറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടിയുടേയും ഇതിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് നടൻ വിനയ് റായ്യുടെയും കിടിലൻ ഡയലോഗുകൾ നിറഞ്ഞ ഒരു ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിൽ എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. സ്വയം നീതി നടപ്പിലാക്കുന്ന ഈ കഥാപാത്രമായി മികച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിലാണ് ഈ വമ്പൻ ബഡ്ജറ്റ് ത്രില്ലർ ചിത്രം ബി ഉണ്ണികൃഷ്ണൻ നിർമ്മിച്ചത്.

ഷൈൻ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി, സ്നേഹ, അമല പോൾ, ശരത് കുമാർ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൽ, അദിതി രവി, വിനിത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽ രാജ്, ദിലീപ്, രാജേഷ് ശർമ്മ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടാഗ് ലൈൻ ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നാണ്. മികച്ച സാങ്കേതിക നിലവാരമാണ് ക്രിസ്റ്റഫർ പുലർത്തിയത്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും ഫൈസ് സിദ്ദിഖ് നൽകിയ ഗംഭീര ദൃശ്യങ്ങളുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മനോജ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close