വീണ്ടും അമ്പരപ്പിക്കാൻ ധനുഷ്; ഗംഭീര പ്രിവ്യു റിപ്പോർട്ടുകളുമായി വാത്തി

Advertisement

തമിഴ് സൂപ്പർ താരം ധനുഷ് നായകനായി എത്തുന്ന വാത്തി എന്ന ചിത്രം ഈ വരുന്ന ഫെബ്രുവരി പതിനേഴിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇതിനോടകം തന്നെ ഈ ചിത്രത്തിലെ ഗാനങ്ങൾ, ഇതിന്റെ ടീസർ എന്നിവയെല്ലാം വലിയ ഹിറ്റായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ഇതിന്റെ പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ മുതൽ അതിഗംഭീരമായ അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് പുറത്തു വരുന്നത്. ചിത്രം കണ്ട പ്രശസ്ത നിരൂപകരും ട്രേഡ് അനലിസ്റ്റുകളും ഒരേ സ്വരത്തിൽ പറയുന്നത് ഈ ചിത്രം മറ്റൊരു വമ്പൻ വിജയമായി മാറുമെന്നാണ്. വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ചിത്രമായിരിക്കും വാത്തിയെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ധനുഷ് അധ്യാപകനായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഗംഭീര പ്രകടനമാണ് അദ്ദേഹം ഈ ചിത്രത്തിൽ നടത്തിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

വൈകാരികമായി കൂടി പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരും ഏറ്റെടുക്കുമെന്നും പ്രിവ്യു റിപ്പോർട്ടുകൾ പറയുന്നു. വെങ്കി അറ്റ്‍ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മലയാളി നായികാ താരം സംയുക്ത മേനോനാണ് പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. സൂപ്പർ ഹിറ്റായ തിരുച്ചിത്രമ്പലം, സെൽവ രാഘവനൊരുക്കിയ നാനേ വരുവേന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് വാത്തി. സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രം തമിഴ്- തെലുങ്ക് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ എസ്. നാഗവംശി, സായി സൗജന്യ എന്നിവര്‍ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് ജി വി പ്രകാശ് കുമാറാണ്‌. നവീൻ നൂലിയാണ് വാത്തിയുടെ എഡിറ്റർ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close