തെലുങ്കിലും ഡയലോഗ് ഡെലിവറിയില്‍ ഞെട്ടിച്ചു മെഗാസ്റ്റാർ ; യാത്രയുടെ ആദ്യ ടീസർ കാണാം

Advertisement

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുഗ് ചിത്രമാണ് ‘യാത്ര’. മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖർ റെഡ്‌ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മഹി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന തെലുഗ് ചിത്രമാണ് ‘യാത്ര’. ഹൈദരബാദിലാണ് ചിത്രം കൂടുതലായും ചിത്രീകരിക്കുന്നത്. യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയുണ്ടായി. വൈ എസ് രാജശേഖർ റെഡ്‌ഡിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു.

കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ടീസർ മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പേജിലൂടെ പുറത്തിറങ്ങി. വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. പഴയ ആന്ധ്രാ മുഖ്യമന്ത്രിയുടെ ഗാമ്പീര്യം ടീസറിൽ മമ്മൂട്ടിയുടെ നടതത്തിൽ കാണാൻ സാധിക്കും. തെലുങ്കിലും ഡയലോഗ് ഡെലിവറിയില്‍ വീണ്ടും മെഗാസ്റ്റാർ ഞെട്ടിച്ചു എന്ന് തന്നെ പറയാം .പഞ്ചാത്തല സംഗീതം ടീസറിൽ ഉടനീളം മികച്ചു നിൽക്കുന്നുണ്ട്. ‘യാത്ര’ സിനിമയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ടീസർ തന്നെയാണ് പുറത്ത് ഇറങ്ങിയിരിക്കുന്നതെന്ന് നിസംശയം പറയാൻ സാധിക്കും.

Advertisement

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ് വേഷമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹെലികോപ്റ്റർ ദുരന്തത്തിൽ മരണമടഞ്ഞ ഒരു രാഷ്ട്രീയ നേതാവായിരുന്നു വൈ. എസ് രാജശേഖർ റെഡി, അദ്ദേഹത്തിന്റെ എല്ലാ സ്വഭാവ സവിശേഷതകൾ നീരീക്ഷിച്ചതിന് ശേഷമാണ് മമ്മൂട്ടി ആ കഥാപത്രമായി മാറിയതെന്നും സംവിധായകൻ മഹി രാഘവ് അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി.

മമ്മൂട്ടിയുടെ അച്ഛനായി പുലിമുരുകൻ വില്ലൻ ജഗപതി ബാബുവാണ് വേഷമിടുന്നത്, അതുപോലെ ഭൂമികയാണ് മമ്മൂട്ടിയുടെ മകളായി വേഷമിടുന്നത്. രണ്ട് മാസത്തെ ഡേറ്റ് മാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിനായി നൽകിയിരിക്കുന്നത്. 70 എം.എം എന്റർടൈന്മെന്റ്സിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവിറെഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം പൊങ്കലിൽ ചിത്രം പ്രദർശനത്തിനെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close