റോഷാക്കിലെ പ്രകടനം; ആസിഫ് അലിക്ക് മമ്മൂട്ടിയുടെ വക റോളക്സ്

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രമാണ് റോഷാക്ക്. ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച നിസാം ബഷീർ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. സമീർ അബ്ദുൾ രചന നിർവഹിച്ച ഈ ചിത്രം മികച്ച വിജയമാണ് നേടിയത്. പ്രേക്ഷകരും നിരൂപകരും അഭിനന്ദിച്ച ഈ ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിച്ചത്. തന്റെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു മികച്ച താരനിര തന്നെ അണിനിരന്നിരുന്നു. അതിലൊരാൾ മലയാളത്തിന്റെ യുവതാരമായ ആസിഫ് അലിയായിരുന്നു. തന്റെ മുഖം കാണിക്കാതെയാണ് ആസിഫ് അലി ഈ ചിത്രത്തിൽ അഭിനയിച്ചത്.

ആസിഫിന്റെ കണ്ണുകളാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും വളരെ മികച്ച നടന്മാർക്ക് മാത്രമേ അതിന് സാധിക്കു എന്നും മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. ഏതായാലും കഴിഞ്ഞ ദിവസം നടന്ന റോഷാക്ക് വിജയാഘോഷ ചടങ്ങിൽ വെച്ച് ഈ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് സമ്മാനങ്ങൾ നൽകിയ മമ്മൂട്ടി കമ്പനി, ആസിഫ് അലിക്ക് സമ്മാനിച്ചത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വാച്ചുകളിൽ ഒന്നായ റോളക്സ് ആണ്. മുപ്പത് ലക്ഷത്തോളം വില വരുന്ന ഒരു റോളക്സ് വാച്ച് ആണ് മമ്മൂട്ടി ആസിഫ് അലിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആസിഫ് അലിയെ കൂടാതെ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, ഷറഫുദീൻ, കോട്ടയം നസീർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമായിരുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close