കെ ജി എഫ് നിർമ്മാതാക്കൾ കാന്താര സംവിധായകനുമായി വീണ്ടുമൊന്നിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും?

Advertisement

ഇപ്പോൾ കന്നഡ സിനിമയിലെ ഏറ്റവും വിലപിടിച്ച രണ്ട് പേരുകളാണ് രക്ഷിത് ഷെട്ടിയും റിഷാബ് ഷെട്ടിയും. നടന്മാരും സംവിധായകരും രചയിതാക്കളും നിർമ്മാതാക്കളുമായ ഇവർ ഒരുക്കിയ ചിത്രങ്ങൾ വമ്പൻ വിജയങ്ങളാണ് നേടുന്നതെന്ന് മാത്രമല്ല, രാജ്യം മുഴുവൻ ചർച്ചാ വിഷയവുമാവുകയാണ്. രക്ഷിത് ഷെട്ടി ഒരുക്കിയ 777 ചാർളി, റിഷാബ് ഷെട്ടി ഒരുക്കിയ കാന്താര എന്നിവ അത്ര വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഇവർക്കൊപ്പം കെ ജി എഫ് സീരിസ്, കാന്താര എന്നിവയെല്ലാം നിർമ്മിച്ച ഹോംബാലെ ഫിലിംസ് ഒന്നിക്കുന്നു എന്നും, ആ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും ഉണ്ടാകുമെന്നുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്തയിൽ സത്യമില്ല എന്ന റിപ്പോർട്ടുകളാണ് കന്നഡ സിനിമാ മേഖലയിൽ നിന്നും ഏറ്റവും പുതിയതായി വരുന്നത്. ഷാരൂഖ് ഖാൻ- രക്ഷിത് ഷെട്ടി- റിഷാബ് ഷെട്ടി ചിത്രം ഹോംബാലെ ഫിലിംസ് നിർമ്മിക്കുമെന്നും അത് ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടി ഒരുക്കുമെന്നാണ് വാർത്തകൾ വന്നത്.

എന്നാൽ ഹോംബാലെ ഫിലിംസുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണ് ഈ വാർത്ത നിഷേധിച്ചിരിക്കുന്നത് എന്നാണ് സൂചന. അടുത്ത വർഷം ഒരു വമ്പൻ ചിത്രം ഹോംബാലെ ഫിലിംസ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ കാസ്റ്റിംഗ് ഒന്നും തീരുമാനിച്ചിട്ടു കൂടിയില്ല എന്നാണ് അവർ പറയുന്നത്. ഇപ്പോൾ കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ ആണ് ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്നത്. അത് കൂടാതെ മലയാളത്തിൽ പവൻ കുമാർ ഒരുക്കുന്ന ധൂമം എന്ന ഫഹദ് ഫാസിൽ ചിത്രവും തമിഴിൽ കീർത്തി സുരേഷ് നായികയായി രഘു താത്ത എന്ന ചിത്രവും ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്നുണ്ട്. 2024 ഇൽ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന ടൈസൺ എന്ന ചിത്രവും ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close