വാരിസ്- തുനിവ് പൊങ്കൽ പോരാട്ടം; തുനിവിനെ കുറിച്ച് ദളപതിയുടെ വാക്കുകൾ ഇങ്ങനെ

Advertisement

ഇത്തവണ പൊങ്കലിന് തമിഴ് സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് രണ്ട് വമ്പൻ ചിത്രങ്ങളാണ്. ദളപതി വിജയ് നായകനായി എത്തുന്ന വാരിസ്, തല അജിത് നായകനായി എത്തുന്ന തുനിവ് എന്നിവയാണ് ആ ചിത്രങ്ങൾ. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഏറ്റു മുട്ടുമ്പോൾ വിജയം ആർക്കൊപ്പമാകും എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയയും ആരാധകരും. ഇപ്പോഴിതാ അജിത് ചിത്രം തുനിവിനെ കുറിച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുകയാണ് പ്രശസ്ത നടൻ ശ്യാം. വാരിസിൽ വിജയ്‌ക്കൊപ്പം നിർണ്ണായക വേഷം ചെയ്യുന്ന താരമാണ് ശ്യാം. വാരിസിനോടേറ്റു മുട്ടൻ പൊങ്കലിന് തുനിവും ഉണ്ടെന്ന പ്രഖ്യാപനം വന്നപ്പോൾ ആ വിവരം പറയാൻ താൻ വിജയ്‌യെ വിളിച്ചപ്പോൾ വിജയ് പറഞ്ഞ കാര്യമാണ് ശ്യാം വെളിപ്പെടുത്തുന്നത്. വളരെ ശാന്തനായാണ് വിജയ് പ്രതികരിച്ചതെന്നും, തന്റെ സുഹൃത്തായ അജിത്തിന്റെ ചിത്രം തന്റെ ചിത്രത്തിനൊപ്പം റിലീസ് ചെയ്യുന്നതിൽ ഏറെ സന്തോഷമെന്നാണ് വിജയ് പറഞ്ഞതെന്നും ശ്യാം വെളിപ്പെടുത്തുന്നു.

രണ്ട് ചിത്രങ്ങളും വലിയ വിജയം നേടട്ടെ എന്നായിരുന്നു വിജയ്‌യുടെ ആശംസയെന്നും ശ്യാം വെളിപ്പെടുത്തി. വിജയ്‌യുടെ ഈ നല്ല മനസ്സിന് വലിയ അഭിനന്ദനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ദിൽ രാജു നിർമ്മിച്ച് വംശി സംവിധാനം ചെയ്ത വാരിസിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായാണ് ഈ ചിത്രം റിലീസ് ചെയ്യുക. ബോണി കപൂർ നിർമ്മിച്ച് എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവിലെ നായികാ വേഷം ചെയ്യുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്. ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയാണ് തുനിവ് ഒരുക്കിയിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close