പ്രണയം നിറക്കുന്ന മ്യൂസിക്; ‘ലാഗേ നാ ജിയാ’ തരംഗമാകുന്നു

Advertisement

എല്ല നഷ്ടപ്രണയങ്ങളും തിരികെ കിട്ടീന്നു വരില്ല. എന്നാൽ തിരികേ ലഭിച്ചാലോ “ലാഗെ നാ ജിയ”. സംഗീതത്തിൽ ഡേസി ഹിപ്പ് ഹോപ്പ് വിഭാഗത്തിൽ പെടുന്ന ഒരു വ്യത്യസ്ഥമായ ഗാനം.സംഗീതത്തിൽ വ്യത്യസ്ഥത സൃഷ്ടിക്കുന്ന ഒരു കൂട്ടം മലയാളികൾ ആണ് ഈ പുതുമയ്ക്ക് പിന്നിൽ.

ഒരു മ്യുസീഷ്യനു മ്യൂസിക്കിനാൽ നഷ്ടമായ പ്രണയം തന്റെ ഗാനത്തിൽ തിരികെ ലഭിക്കുന്ന തീമിനെ അടിസ്ഥാനമാക്കിയുളള വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് കേരളത്തിലെ ആദ്യ ഇംഗ്ലീഷ് റാപ്പ് മ്യുസീഷ്യൻ ആയ ഡാർവിൻ ആണ്. സംഗീതത്തിന് വേണ്ടി എയറോസ്പേസ് എൻജിനീയറിങ് ഉപേക്ഷിച്ച് നാട്ടിൽ എത്തിയ ഈ ചെറുപ്പക്കാരന്റെ മറ്റു വീഡിയോകളിൽ ഉള്ള പോലുള്ള വ്യത്യസ്ഥത ഇതിലും നമുക്ക് കാണാം.

Advertisement

അനൂപ് എ.കെ ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് ഡാർവിൻ, പാകിസ്ഥാനി ഗായകൻ അലി.കെ, സൗമ്യ മേനോൻ എന്നിവർ ചേർന്നാണ്. ഗാനരചന ഡാർവിനും ആലപിച്ചിരിക്കുന്നത് ഡാർവിനും അലിയും തന്നെയാണ്.

ഹോളണ്ട് മ്യുസിഷ്യൻ എൽസ് ബോ ന്റെ സംഗീതം മറ്റൊരു പ്രത്യേകത കൂടിയാണ്. പുർണ്ണമായും ദുബായിലെ റാസൽ ഖയിമയിൽ ചിത്രീകരിച്ച വീഡിയോ ഒരു ഇന്റർനാഷണൽ ഫിലും നൽകുന്നുണ്ട്. ഇന്ത്യ, ഹോളണ്ട്, പാകിസ്ഥാൻ എന്നീ 3 ഇടങ്ങളിൽ ഉള്ളവർ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന പ്രത്യേക തയും ഈ വീഡിയോയ്ക്ക് ഉണ്ട്.

വളരെ വ്യത്യസ്ഥമായ രീതിയിൽ സമീപിച്ചിരിക്കുന്ന ഈ ഗാനം ഇംഗ്ലീഷ് -പഞ്ചാബി മിക്സ് കൂടിയാണ്. റാപ്പിലൂടെ പ്രണയം ആവിഷ്കരിച്ച് മനസ്സിനെ ഇളക്കി മറിച്ച ഒരു യധാർത്ഥ പ്രണയം മനസ്സിൽ നിറച്ച് വലൻറയിൻസ് ദിനത്തിനനുബന്ധിച്ച് റിലീസ് ചെയ്ത “ലാഗേ നാ ജിയ” ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഏതൊരു സംഗീതത്തിന് പിന്നിലും ഒളിഞ്ഞിരിക്കുന്ന കുഞ്ഞു പ്രണയം തന്നെയാണ് ഇവിടെയും മനസിൽ തറച്ചത്. വ്യത്യസ്ഥമായ ഈ ഗാനം പേക്ഷകമനസ്സിൽ ആഴത്തിൽ പതിയും എന്നത് തീർച്ചയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close