എന്നെന്നും കുഞ്ഞാലി വാഴട്ടെ മണ്ണിൽ; ചിത്രയുടെ ശബ്ദത്തിൽ അഞ്ചു ഭാഷയിൽ മരക്കാരിലെ അതിമനോഹര താരാട്ടു പാട്ട്..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്തു. കുഞ്ഞു കുഞ്ഞാലിക്കു എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് റിലീസ് ചെയ്തത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ ഉള്ള ലിറിക് വീഡിയോ ആയാണ് ഈ ഗാനം ഇപ്പോൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. അഞ്ചു ഭാഷയിലും ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ വാനമ്പാടിയായ പദ്മ ഭൂഷൺ കെ എസ് ചിത്രയാണ്. റോണി റാഫേൽ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. റിലീസ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ഗാനം നേടിയെടുക്കുന്നത്. താരാട്ടു പാട്ടായി ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയിൽ പ്രണവ് മോഹൻലാൽ, സുഹാസിനി, സംവിധായകൻ ഫാസിൽ, സിദ്ദിഖ് എന്നിവരെയും നമ്മുക്ക് കാണാൻ സാധിക്കും.

പ്രണവ് മോഹൻലാൽ ആണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലത്തെ തിരശീലയിലെത്തിക്കുന്നതു. 85 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഡയറക്ടർ പ്രിയദർശനാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ, മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസും ആയിരിക്കും. റംസാനോ ഓണത്തിനോ ആവും ചിത്രത്തിന്റെ റിലീസ് എന്നാണ് സൂചനകൾ പറയുന്നത്. നൂറു കോടിയോളം രൂപയ്ക്കു മുകളിലാണ് ഈ ചിത്രത്തിന്റെ പ്രീ- റിലീസ് ബിസിനസ് എന്ന് മാസങ്ങൾക്കു മുൻപ് നടൻ പൃഥ്വിരാജ് പറഞ്ഞത് വലിയ മാധ്യമ ശ്രദ്ധ നേടിയെടുത്തിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ സന്തോഷ് ടി കുരുവിള, ഡോക്ടർ സി ജെ റോയ് എന്നിവരും നിർമ്മാണ പങ്കാളികൾ ആയുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close