സോഷ്യൽ മീഡിയയിൽ തരംഗമായി അനുഗ്രഹീതൻ ആന്റണിയിലെ കാമിനി സോങ് ടീസർ

Advertisement

നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലെ കാമിനി എന്ന ഗാനത്തിന്റെ ടീസർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നതു. യുവ താരം സണ്ണി വെയ്ൻ, 96 എന്ന വിജയ് സേതുപതി- തൃഷ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവൻ പ്രശസ്തയായ ഗൗരി കിഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ റിലീസ് ചെയ്യും. അരുൺ മുരളീധരൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ കാമിനി എന്ന ഗാനത്തിന്റെ ടീസർ വീഡിയോ ആണ് ഇന്നലെ റിലീസ് ചെയ്തത്. ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് ഗായകരിൽ ഒരാളായ ഹരി ശങ്കർ ആലപിച്ചിരിക്കുന്നു ഈ ഗാനം ഇതിലെ മനോഹരമായ ദൃശ്യങ്ങൾ കൊണ്ടും അതിലും മനോഹരമായ സംഗീതം കൊണ്ടും ശ്രദ്ധ നേടുകയാണ്.

തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനവും, അതിരനിലെ പവിഴ മഴയെ, എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലെ നീ ഹിമ മഴയായ് എന്നു തുടങ്ങുന്ന വമ്പൻ ഹിറ്റുകളും ആലപിച്ച ഹരിശങ്കർ പറയുന്നത് തന്റെ കരിയറിൽ താൻ പാടിയതിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് അനുഗ്രഹീൻ ആന്റണിയിലെ കാമിനി എന്ന ഗാനം എന്നാണ്. സിദ്ദിഖ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, സുരാജ് വെഞ്ഞാറമ്മൂട്, ബൈജു, മുത്തുമണി എന്നിവർ അഭിനയിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് നവീൻ ടി മണിലാലും ക്യാമറ ചലിപ്പിച്ചത് സെൽവകുമാർ എസ് ആണ്. അപ്പു ഭട്ടതിരി ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. മനു മൻജിത് വരികൾ എഴുതിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലക്ഷ്യ എന്റർടൈൻമെൻസിന്റെ ബാനറിൽ എം ഷിജിത് ആണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close