കാപ്പ, നീതിയല്ല നിയമമാണ്; ആക്ഷന്റെ തീ പടർത്തി പൃഥ്വിരാജ്- ഷാജി കൈലാസ് ടീം; ട്രെയ്‌ലർ ഇതാ

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, യുവ താരം ആസിഫ് അലി എന്നിവർ ഒരുമിച്ചെത്തുന്ന കാപ്പ റിലീസിനൊരുങ്ങുകയാണ്. സിംഹാസനം, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസ്- പൃഥ്വിരാജ് ടീം ഒന്നിക്കുന്നു എന്നതാണ് കാപ്പയുടെ ഹൈലൈറ്റ്. ഒരു മാസ്സ് ആക്ഷൻ ഡ്രാമയായി ഒരുക്കിയ കാപ്പയുടെ ടീസർ, മേക്കിങ് വീഡിയോ, പോസ്റ്ററുകൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പുറത്ത് വന്നിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ കിടിലൻ ആക്ഷൻ തന്നെയാണ് ഇന്ന് വന്ന ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ആസിഫ് അലിയും തീവ്രമായ പ്രകടനം കൊണ്ട് കയ്യടി നേടുമെന്ന് ട്രയ്ലർ സൂചിപ്പിക്കുന്നു. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് നേരത്തെ വന്നിരുന്നു. ക്രിസ്മസ് റിലീസായി വരുന്ന ഡിസംബർ 22 നാണ് കാപ്പ പ്രേക്ഷകരുടെ മുന്നിലെത്തുക.

സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് കാപ്പ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുക. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നത് അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ്. തന്റെ തന്നെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തി ജി ആർ ഇന്ദുഗോപൻ തിരക്കഥ രചിച്ച ഈ ചിത്രം, തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും അഭിനയിക്കുന്ന കാപ്പക്ക് വേണ്ടി ജോമോൻ ടി ജോൺ ക്യാമറ ചലിപ്പിച്ചപ്പോൾ, ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close