സോഷ്യൽ മീഡിയയിൽ ചില്ല ചില്ല തരംഗം; അനിരുദ്ധ് രവിചന്ദറിന്റെ ശബ്ദത്തിൽ തുനിവിലെ ആദ്യ ഗാനം ഇതാ

Advertisement

തല അജിത് ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരുന്ന തുനിവിലെ ആദ്യ ഗാനം എത്തി. ചില്ല ചില്ല എന്ന ഈ ഗാനം രചിച്ചത് വൈശാഖും ആലപിച്ചത് സൂപ്പർ ഹിറ്റ് സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദറുമാണ്. ജിബ്രാൻ ഈണം പകർന്ന ഈ ഗാനം റീലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ആരാധകരെ ത്രസിപ്പിക്കുന്ന ഈണത്തിലാണ് ജിബ്രാൻ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ ശബ്ദം കൂടി ചേർന്നപ്പോൾ ചില്ല ചില്ല സോങ് സംഗീത പ്രേമികൾ ഒന്നടങ്കം ഏറ്റെടുക്കുകയാണ്. സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച് വിനോദ് ഒരുക്കിയ തുനിവ് പൊങ്കൽ റിലീസായി ജനുവരി രണ്ടാം വാരമാണ് റിലീസ് ചെയ്യുക. ജനുവരി 11 ആണ് ഇതിന്റെ റിലീസ് ഡേറ്റ് എന്നാണ് സൂചന.

നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച ഈ ചിത്രം ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയാണ് ഒരുക്കിയത് എന്നാണ് വാർത്തകൾ പറയുന്നത്. നരച്ച കട്ട താടിയും മുടിയുമായി സ്റ്റൈലിഷ് വില്ലൻ ലുക്കിലാണ് അജിത് തുനിവിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ജോൺ കൊക്കൻ, സമുദ്രക്കനി, മമതി ചാരി, പ്രേം കുമാർ, വീര, മഹാനദി ശങ്കർ, നയന സായി, ആമിർ, സിബി ചന്ദ്രൻ, അജയ്, പവാനി റെഡ്ഢി എന്നിവരും വേഷമിടുന്ന ഈ ചിത്രം ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ, സീ സ്റ്റുഡിയോ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close