കാമം; 7 ലക്ഷം കാഴ്ചക്കാരിലേക്കു കുതിക്കുന്ന സംഗീത ഹൃസ്വ ചിത്രം..!

Advertisement

യൂട്യൂബിൽ തരംഗമാകുന്ന ഹൃസ്വ ചിത്രങ്ങളുടെ കൂട്ടത്തിലേക്കു, മലയാളത്തിൽ നിന്ന് ഒരു ഹൃസ്വ ചിത്രം കൂടി. ഇത്തവണ ഒരു മ്യൂസിക്കൽ ഹൃസ്വ ചിത്രമാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. സ്വാതി തിരുന്നാൾ രചിച്ച പനിമതി മുഖി ബാലെ എന്ന പദത്തിന്റെ വ്യത്യസ്തമായ ഒരു ദൃശ്യ വ്യാഖ്യാനമാണ് ഈ ഹൃസ്വ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ലക്ഷ്യം മറന്ന് വീണ്ടും വീണ്ടും പ്രലോഭനങ്ങൾക്ക് പിന്നാലെ ഓടി തോറ്റുപോകുന്നവരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രമെന്ന് നമ്മുക്ക് കാമം എന്ന ഈ ഹൃസ്വ ചിത്രത്തെ വിശേഷിപ്പിക്കാം. വളരെ പ്രതീകാത്മകമായി ആണ് ഈ ഹൃസ്വ ചിത്രം അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കാമമെന്ന പടുകുഴിയിൽ വീണവർ ലക്ഷ്യം മറക്കുമെന്നും തിരിച്ചു വരവ് അസാധ്യം എന്നും ഈ ഹൃസ്വ ചിത്രത്തിലൂടെ പറയുന്നു.

അജയ് പ്രദീപ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വരികൾ എഴുതിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സുമൻ നായർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നിരഞ്ജൻ എസ് കുമാർ, നിർമ്മൽ എസ് നളൻ എന്നിവർ ചേർന്നാണ്. വിധു നന്ദൻ പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി എഡിറ്റിംഗ് നിർവഹിച്ചത് ആദിൽ ഖാനും ക്യാമറ ചലിപ്പിച്ചത് അമൽ ബക്കറുമാണ്. അഭിനയവും ക്യാമറയും അവതരണവും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ഈ ഹൃസ്വ ചിത്രത്തെ റിലീസ് ചെയ്തിരിക്കുന്നത് ടീം ജാങ്കോ സ്പേസിന്റെ യൂട്യൂബ് ചാനലിൽ ആണ്. എഡിറ്റിംഗ്, പശ്ചാത്തല സംഗീതം എന്നിവയും മികച്ച നിലവാരം പുലർത്തി. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത കാമം ഇതിനോടകം ഏഴു ലക്ഷത്തോളം കാഴ്ചക്കാരെ ആണ് നേടിയെടുത്തത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close