നൊസ്റ്റാൾജിയ ഉണർത്തി ” കാലമേ ലോകമെ “; ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനമെത്തി

Advertisement

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ ചാൾസ് എന്റർപ്രൈസസി’ലെ  മൂന്നാമത്തെ ഗാനം സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ പുറത്തിറങ്ങിയ ഗാനത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ബാലു വർഗ്ഗീസ്, ഭാനു പ്രിയ, മൃദുല,കലൈയരസൻ, തുടങ്ങിയ താരങ്ങളാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.

കാലമേ ലോകമേ.. എന്നു തുടങ്ങുന്ന മനോഹരമായ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ കെ വിയാണ്. അശോക് പൊന്നപ്പനാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അശോക് പൊന്നപ്പനും ആശ പൊന്നപ്പനും ചേർന്നാണ്.

Advertisement

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻറെ ടീസറിനും പോസ്റ്ററിനും ഗാനങ്ങൾക്കും നൽകിയ അതേ പ്രതികരണം തന്നെയാണ് പുതിയ ഗാനത്തിനും പ്രേക്ഷകർ നൽകുന്നത്. ഉർവ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ഫാമിലി മിസ്റ്ററി ഡ്രാമയായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കർ,അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു,  അജിഷ,മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, തുടങ്ങിയവരാണ്. ചിത്രം മെയ് മാസത്തിലാണ് റിലീസിന് ഒരുങ്ങുന്നത്

Advertisement

Press ESC to close