അലൻ അലക്‌സാണ്ടർ ഡൊമിനിക്കിന്റെ രാജാകീയ വരവ്; മില്യൺ കാഴ്ചക്കാരുമായി ദിലീപ് ചിത്രം ‘ബാന്ദ്ര’

Advertisement

രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ബാന്ദ്ര’യുടെ ടീസർ പുറത്ത്. ദിലീപ് മാസ്സ് ഗെറ്റപ്പിൽ എത്തുന്ന  ചിത്രത്തിൽ നായികയാവുന്നത് തമന്നയാണ്. ടീസർ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.
ജനപ്രിയ താരം നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു ദിവസം പിന്നിടുമ്പോൾ 11 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ടീസർ സ്വന്തമാക്കുന്നത്.

ഉദയ്കൃഷ്ണയുടെ തിരക്കഥയെ അടിസ്ഥാനമാക്കി “രാമലീല” ഫെയിം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയ്നറായാണ് പുറത്തിറങ്ങുന്നത്. ടീസർ പുറത്തിറങ്ങിയശേഷം ചിത്രം പൂർണ്ണമായും ബ്ലോക്ക്ബസ്റ്റർ മെറ്റീരിയലായിരിക്കുമെന്ന് പ്രേക്ഷകർ കമൻറുകൾ അറിയിക്കുന്നുണ്ട്. തമന്ന, മംമ്ത മോഹൻദാസ്, ഡിനോ മോറിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ്  ബാന്ദ്ര സിനിമ മലയാള സിനിമ രംഗത്ത് അറിയപ്പെടുന്നത്,

Advertisement

തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.  ഷാജി കുമാറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close