ഇസാക്കിന്റെ ഇതിഹാസം ആദ്യ ടീസര്‍ കാണാം

Advertisement

നവാഗതനായ ആര്‍.കെ. അജയകുമാര്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഇസാക്കിന്റെ ഇതിഹാസം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായ വികാരിയച്ചന്റെ വേഷമാണ് സിദ്ധിഖ് കൈകാര്യം ചെയ്യുന്നത്.നർമരസ പ്രധാനമായ ചിത്രമാണെന്നാണ് സംവിധായകൻ ആർ കെ അജയകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സെൻസറിങ് പൂർത്തിയ ചിത്രത്തിന് ക്ലീൻ യൂ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

Advertisement

ഹാസ്യ താരങ്ങളായ അശേകൻ കലാഭവന്‍ ഷാജോണ്‍ ,പാഷാണം ഷാജി, ഗിന്നസ് പക്രു, ഒപ്പം പോളി വിൽസൺ ,ഗീതാ വിജയൻ ,ഭഗത് മാനുവല്‍,ശശി കലിംഗ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപികുന്നത് . ചിത്രത്തിന്റെ കഥ ,തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുഭാഷ് കുട്ടിക്കലും ആർകെ അജയകുമാറും ചേർന്നാണ്. ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍.ആര്‍ ആണ് ഇസഹാക്കിന്റെ ഇതിഹാസം നിര്‍മ്മിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close