അപ്പോൾ വർഷങ്ങൾക്ക് ശേഷം പഴയ കാമുകിയെ കണ്ടതാണ് പ്രശ്നം; ഭാവനയുടെ തിരിച്ചു വരവുമായി ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; ട്രൈലെർ കാണാം

Advertisement

പ്രശസ്ത നടി ഭാവന ആറ് വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരിയിൽ വാലെന്റൈൻസ് ഡേ സമയത്തോടനുബന്ധിച്ചു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണെന്ന സൂചനയാണ് ട്രൈലെർ നമ്മുക്ക് നൽകുന്നത്. ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകനായി എത്തുന്നത് ഷറഫുദീൻ ആണ്. കുടുംബ പശ്ചാത്തലത്തിലുള്ള ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നര്‍ ആയിരിക്കും ഈ സിനിമയെന്നും ഇന്നലെ വന്ന ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ലണ്ടന്‍ ടോക്കീസ്, ബോണ്‍ഹോമി എന്‍റര്‍ടയ്ന്‍‍മെന്‍റ്സ് എന്നീ ബാനറുകളില്‍ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

അരുൺ റുഷ്ദി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് പോൾ മാത്യൂസ്, നിഷാന്ത് റാംറ്റകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ്. ബിജിബാല്‍ പശ്‌ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഇതിന്റെ സംവിധായകൻ തന്നെയാണ്. പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളെയാണ് ഈ ട്രെയ്ലറിൽ നമുക്ക് കാണാൻ സാധിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ നായകനായി 2017 ഇൽ റിലീസ് ചെയ്ത ആദം ജോണ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനം ഭാവന നായികാ വേഷം ചെയ്തത്. എന്നാൽ ഈ ഗ്യാപ്പിൽ കന്നഡ സിനിമയിൽ സജീവമായിരുന്നു ഈ നായികാ താരം. മാജിക് ഫ്രെയിംസ് റിലീസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close