ദളപതി വിജയ്- ലോകേഷ് ചിത്രത്തിലെ രഹസ്യങ്ങൾ; ടൈറ്റിൽ വീഡിയോ ഡീകോഡിങ് നടത്തി സോഷ്യൽ മീഡിയ

Advertisement

ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ ഇന്നലെയാണ് റിലീസ് ചെയ്തത്. ലിയോ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മികച്ച രീതിയിൽ ഒരുക്കിയ ഇതിന്റെ ടൈറ്റിൽ വീഡിയോക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അതിനൊപ്പം തന്നെ ഈ വീഡിയോ ഡീകോഡ് ചെയ്ത് കൊണ്ട് ഈ ചിത്രത്തിൽ ലോകേഷ് ഒളിപ്പിച്ചു വെച്ചിട്ടുള്ള രഹസ്യങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്താനും സോഷ്യൽ മീഡിയ ശ്രമിക്കുകയാണ്. അതിൽ ചിലതാണ് ഇപ്പോൾ നിങ്ങളുമായി പങ്ക് വെക്കുന്നത്. ലോകേഷിന്റെ വിക്രം സിനിമയുടെ ടൈറ്റിൽ ടീസറിനും ലിയോ ടൈറ്റിൽ ടീസറിനും സാമ്യതകൾ ഏറെയാണ്. ഒരേപോലെയുള്ള ഒരു വീട്ടിൽ, അവിടേക്ക് വരാൻ പോകുന്നവർക്കുള്ള ഭക്ഷണം റെഡിയാക്കുന്ന കമൽ ഹാസൻ, വിജയ് എന്നിവരെയാണ് ഈ ടീസറുകളിൽ യഥാക്രമം കാണാൻ സാധിക്കുക. എന്നാൽ വിജയ് തയ്യാറാക്കുന്നത് ചോക്കലേറ്റ് ആണ് എന്ന വ്യത്യാസമേ ഉള്ളു. കൂടാതെ ലിയോ ടൈറ്റിൽ വീഡിയോയിൽ പകൽ ചോക്കലേറ്റ് തയ്യാറാക്കുന്ന വിജയ്, രാത്രി ഒരു വാൾ പണിയുന്നതും കാണിക്കുന്നുണ്ട്. രണ്ട് ടീസറിലും കമൽ ഹാസൻ, വിജയ് എന്നിവരുടെ കണ്ണുകളുടെ ക്ലോസ് അപ് ഷോട്ട്കളും നമുക്കു കാണാം.

ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ഹോളിവുഡ് പടത്തിന്റെ റീമേക്ക് ആയിരിക്കാം ലിയോ എന്ന വാർത്തകൾ സത്യമായേക്കാം എന്ന സൂചനയും ഈ ടൈറ്റിൽ ടീസർ തരുന്നുണ്ട്. ആ ചിത്രത്തിലും നായകൻ ഒരു ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. അതുപോലെ ചിത്രത്തിൽ വിജയ് താമസിക്കുന്ന ആ വീട് കാണിക്കുന്നത് കശ്മീർ ആണെന്നുള്ള സൂചനയുമുണ്ട്. അവിടേക്കു കറുത്ത കാറുകളിൽ വരുന്നവർ എല്ലാവരും മുഖമൂടി ധരിച്ചാണ് വരുന്നത്. അവർ തെലുങ്കാന രെജിസ്ട്രേഷൻ വണ്ടികളിലാണ് വരുന്നത്. ഇത്തരം മുഖം മൂടി ഇട്ടവരെ വിക്രം ചിത്രത്തിലും നമ്മൾ കണ്ടതാണ്. ടീസറിൽ കാണിക്കുന്ന പരുന്തിനെ വിജയ് കഥാപാത്രമായും അതിൽ കാണിക്കുന്ന പാമ്പിനെ, അദ്ദേഹത്തെ തേടി വരുന്ന ശത്രുക്കളുടെ കൂട്ടമായും ഫീൽ ചെയ്യിക്കുന്ന സിംബോളിക് ഷോട്ടുകളും ശ്രദ്ധേയമാണ്. അതുപോലെ ഈഗിൾ ഈസ് കമിങ് എന്ന വിക്രത്തിലെ വരികളും ഇതിനോട് ചേർത്തു വായിക്കാം. വിക്രത്തെ ഈഗിളും, സൂര്യയുടെ റോളെക്‌സിനെ സ്കോർപിയനും ആയി കാണിച്ച ലോകേഷ്, വിജയ്‌യുടെ ലിയോയെ ഒരു സിംഹമായാണ് കാണിക്കുന്നതെന്നും ടൈറ്റിലിലൂടെ മനസിലാക്കാം. എന്നാൽ ഇപ്പോഴും ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നുള്ള സംശയങ്ങൾ നിലനിൽക്കുകയാണെന്നതും സത്യമാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close