പ്രതീക്ഷകൾ വർധിപ്പിച്ചു മുന്തിരി മൊഞ്ചൻറെ ട്രൈലെർ; എത്തുന്നത് ഒരു മ്യൂസിക്കൽ എന്റെർറ്റൈനെർ

Advertisement

നവാഗതരായ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ ആയ വിജിത് നമ്പ്യാർ ഒരുക്കിയ ചിത്രമാണ് മുന്തിരി മൊഞ്ചൻ. ഒരു തവള പറഞ്ഞ കഥ എന്നതാണ് ഇതിന്റെ ടാഗ് ലൈൻ. ഒരു മ്യൂസിക്കൽ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഏതാനും ദിവസങ്ങൾക്കു മുൻപ് എത്തിയിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രൈലെർ നേടിയെടുക്കുന്നത്. റൊമാന്സും കോമേഡിയും സംഗീതവും ആവേശവും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആക്കി തന്നെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നുണ്ട്. ഏതായാലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ ട്രൈലറിനോടുള്ള സിനിമാ പ്രേമികളുടെ പ്രതികരണങ്ങൾ കാണിച്ചു തരുന്നത്.

Advertisement

വിശ്വാസ് പ്രൊഡക്ഷൻസ്, മൂവി ഫാക്ടറി എന്നിവയുടെ ബാനറിൽ പി കെ അശോകൻ, മനോഷ് മോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മനു ഗോപാൽ. മെഹ്‌റാലി പോയിലുങ്ങൽ ഇസ്മായിൽ എന്നിവർ ആണ്. സലിം കുമാർ, ദേവൻ, സലീമാ, ഇന്നസെന്റ്, ഇടവേള ബാബു, ഇർഷാദ്, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ, നിയാസ് ബക്കർ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത് ചിത്രത്തിന്റെ സംവിധായകൻ ആയ വിജിത് നമ്പ്യാർ തന്നെയാണ്. ഷാൻ ഹഫ്‌സലി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അനസ് മുഹമ്മദും ഇതിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയത് റിജോഷും ആണ്. ഇതിന്റെ പോസ്റ്ററുകളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close