ഇതൊരു മലയാള സിനിമ തന്നെയോ? അത്ഭുതപ്പെടുത്തി മരക്കാർ ട്രൈലെർ

Advertisement

ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കിയൊരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു കഴിഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലായിയാണ് ഈ ട്രൈലെർ പുറത്തു വന്നിരിക്കുന്നത്. മോഹൻലാൽ, സൂര്യ, ചിരഞ്ജീവി, റാം ചരൺ, അക്ഷയ് കുമാർ, യാഷ്, രക്ഷിത് ഷെട്ടി എന്നിവർ ചേർന്ന് റിലീസ് ചെയ്ത ഈ ട്രൈലെർ കണ്ടു അത്ഭുതപ്പെടുകയാണ് ഇന്ത്യൻ സിനിമാ ലോകമിപ്പോൾ. ഇതൊരു മലയാള സിനിമ തന്നെയാണോ എന്നാണ് ഈ ട്രൈലെർ കണ്ട ഓരോ സിനിമാ പ്രേമികളും ചോദിക്കുന്ന ചോദ്യം. ലോക സിനിമയ്ക്കു മുൻപിലേക്ക് ഇന്ത്യൻ സിനിമ നൽകുന്ന ഒരു ദൃശ്യ വിസ്മയമാകും മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. പ്രശസ്ത സംവിധായകനും എഡിറ്ററുമായ അൽഫോൻസ് പുത്രനാണ് മരക്കാർ ട്രൈലെർ കട്ട് ചെയ്തത്.

Advertisement

രണ്ടു ദിവസം മുൻപ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ രാഹുൽ രാജ് പറഞ്ഞത് പോലെ ഒരു പ്രിയദർശൻ മാജിക് തന്നെയാണ് ട്രൈലറിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഒപ്പം മോഹൻലാൽ എന്ന വിസ്മയ പ്രതിഭയുടെ കരിയറിലെ എണ്ണം പറഞ്ഞ പ്രകടനങ്ങളിലൊന്നാകും ഈ ചിത്രത്തിലേതു എന്ന സൂചനയും ട്രൈലെർ നൽകുന്നു. മോഹൻലാലിന്റെ ആക്ഷനും അഭിനയ തികവും മാത്രമല്ല അർജുൻ, പ്രഭു, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങി മലയാളത്തിലേയും മറ്റു ഭാഷകളിലേയും ഒട്ടേറെ അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ഈ ചിത്രത്തിലുണ്ടാകുമെന്നും ഈ ട്രൈലെർ നമ്മോടു പറയുന്നു. രാഹുൽ രാജ് ഒരുക്കിയ കിടിലൻ പശ്ചാത്തല സംഗീതവും തിരു ഒരുക്കിയ ദൃശ്യങ്ങളും സാബു സിറിളിന്റെ കലാ സംവിധാനവും ഒപ്പം ലോക നിലവാരത്തിലുള്ള വി എഫ് എക്സ് ജോലിയും കൂടി ചേർന്ന ഈ ട്രൈലെർ കാണുമ്പോൾ പ്രിയദർശൻ പറഞ്ഞ വാക്കുകൾ തന്നെ നമ്മുക്കും പറയാം, ഇന്ത്യൻ സിനിമയിലെ ഏറ്റവും സാങ്കേതിക പൂർണതയുള്ള ചിത്രമായിരിക്കും മരക്കാർ അറബിക്കടലിന്റെ സിംഹം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close