മലയാള സിനിമയിലെ ഒരുപാട് മുൻനിര സംവിധായകരും അഭിനേതാക്കളും ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് ഇൻഡസ്‌ട്രിയിലേക്ക് കടന്നുവന്നത്. വളരെ കുറഞ്ഞ ദൈർഘ്യം മാത്രമുള്ള ഷോർട്ട് ഫിലിമുകളിൽ വ്യത്യസ്ത ജോണറിലുള്ള ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. കൃതിക എന്ന ഹ്രസ്വ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. പ്രണയം പ്രതികാരമായി മാറുമ്പോൾ എന്ന ടാഗ് ലൈനാണ് ഹ്രസ്വ ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു ത്രില്ലർ ജോണറിലാണ് ഷോർട്ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്. ആര്യ കൃഷ്ണൻ ആർ.കെ യാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
സിനിമയിൽ ഒരു അവസരത്തിനായി കാത്തിരിക്കുന്ന മോഡലിംഗ് ചെയ്തു നടക്കുന്ന നായിക കഥാപാത്രത്തിലൂടെയാണ് ഹ്രസ്വ ചിത്രം നീങ്ങുന്നത്. ക്ലൈമാക്സിനോട് അടക്കുബോൾ ഒരു ത്രില്ലർ ജോണറിലേക്കാണ് കഥ നീങ്ങുന്നത്. തന്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവത്തെ തിരക്കഥയാക്കി നിർമ്മാതാവിന് നൽകുന്നതാണ് ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം. വളരെയേറെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെയാണ് ചർച്ച ചെയ്തിരിക്കുന്നത്. നായിക വേഷം കൈകാര്യം ചെയ്ത പ്രിയങ്ക സുരേഷിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. വളരെ ബോൾഡായാണ് തന്റെ കഥാപാത്രത്തെ താരം അവതരിപ്പിച്ചിരിക്കുന്നത്. പ്രതിനായകനായി ശക്തമായ പ്രകടനം തന്നെയാണ് ഷാനും കാഴ്ചവെച്ചത്. ഈസ്റ്റ് കോസ്റ്റിന്റെ യൂ ട്യൂബ് ചാനലിലാണ് കൃതിക എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോയും വിശ്വൽ എന്റർടൈന്മെന്റ്സും ചേർന്നാണ് ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്. എ.ഇ.എം.ഇ യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഡോൺസാക്കിയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്.കെ ബാലചന്ദ്രനാണ് പഞ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. എങ്ങും മികച്ച അഭിപ്രായം നേടികൊണ്ട് കൃതിക എന്ന ഹ്രസ്വ ചിത്രം മുന്നേറുകയാണ്.