സ്ത്രീയുടെ മാനസിക, ശാരീരിക മാറ്റങ്ങൾ അവതരിപ്പിക്കുന്ന ഹോട്ട് ഫ്ലാഷ്; വൈറലായി സ്മിത സതീഷിന്റെ ഹൃസ്വ ചിത്രം..!

Advertisement

കഥയല്ലിത് ജീവിതം ഫെയിം ജഡ്ജും, മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹോട്ട് ഫ്ലാഷ് എന്ന ഹൃസ്വ ചിത്രം ഇപ്പോൾ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയാണ്. സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റിൽ പുതുമുഖ സംവിധായികയ്ക്കുള്ള അവാർഡ് നേടിയ സ്മിത സതീഷ്, ഹോട്ട് ഫ്ലാഷ് എന്ന ഈ ഹൃസ്വ ചിത്രം ചെയ്തിരിക്കുന്നത് പൗർണ്ണമി ഫിലിംസിന്റെ ബാനറിൽ ആണ്. ഏറെ സാമൂഹിക പ്രസ്കതിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഈ ഹൃസ്വ ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത് സ്ത്രീയുടെ മാനസിക, ശാരീരിക മാറ്റങ്ങൾ ആണ്. സ്ത്രീകൾ ഉള്ളിൽ മാത്രം ഒതുക്കി വെയ്ക്കുന്ന വൈകാരിക തലങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഈ ചിത്രത്തിൽ, ആർത്തവ, ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് സ്ത്രീയിൽ ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ തുറന്നു കാണിക്കുന്നു. ആർത്തവ വിരാമത്തോടെ സ്ത്രീകളിൽ ഉണ്ടാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളായ, വിഷാദം, കോപം, എല്ലുകളുടെ ബലക്കുറവ്, അമിതഭാരം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, മുടികൊഴിച്ചിൽ, യോനി വരൾച്ച, അണുബാധ, സ്വയം മൂത്രം പോകുക എന്നിവ അവരിൽ കൂടുതൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുകയും അതവരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് ഒരു സ്ത്രീയുടെ ജീവിത പങ്കാളി സഹാനുഭൂതിയോടും, സ്നേഹത്തോടെയും അവളോട് പെരുമാറിയാൽ, സ്ത്രീകൾക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും എന്ന്, മനോഹരമായ കഥ സന്ദർഭങ്ങളിലൂടെ പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കുകയാണ് സംവിധായിക. ആരോഗ്യ മേഖലയിൽ വർക്ക് ചെയ്യുന്ന ഡോക്ടർമാർ, നേഴ്സുമാർ എന്നിവർ മികച്ച അഭിപ്രായവും പിന്തുണയുമായെത്തുന്ന ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രശംസ വളരെ വലുതാണ്. സമൂഹത്തിന് വലിയൊരു ബോധവത്കരണവും, മെസ്സേജും നൽകുന്ന ഹോട്ട് ഫ്ലാഷ് രചിച്ചതും സമിത സതീഷ് തന്നെയാണ്. ബ്രിജേഷ് മുരളീധരൻ ക്യാമറ ചലിപ്പിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്ത ഈ ഹൃസ്വ ചിത്രത്തിന് സംഗീതം ഒരുക്കിയത് കിരൺ കൃഷ്ണൻ ആണ്. സ്മിത സതീഷ്, മനോജ് സുബ്രഹ്മണ്യൻ, മീര കൃഷ്ണൻ, അഭിരാമി ജോതിഷ്, അനുരാധ ഗോപിനാഥ്, ഗിരിജ വേണുഗോപാൽ എന്നിവരാണ് ഈ ഹൃസ്വ ചിത്രത്തിലെ അഭിനേതാക്കൾ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close