ഏത് സ്ത്രീയും ഇങ്ങനെ ചെയ്തു പോകും… ഫിംഗർ ഷോർട് ഫിലിം ശ്രദ്ധ നേടുന്നു

Advertisement

നവ മാധ്യമങ്ങളുടെ സാധ്യതകളെ ഉപയോഗിച്ചു കൊണ്ടാണ് ഷോർട്ട് ഫിലിമുകൾ വ്യാപകമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയിലേക്കുള്ള ചവിട്ടുപടി എന്ന നിലയിൽ യുവ സിനിമ മോഹികൾ ഷോർട്ട് ഫിലിമുകളെ വളരെ ഗൗരവത്തോടെ സമീപിച്ചതും പരീക്ഷണാടിസ്ഥാനത്തിലുള്ള മേക്കിങ് ഉപയോഗിച്ചതും ഷോർട്ട് ഫിലിം മേഖലയിൽ പുതിയ വിപ്ലവം തന്നെ സൃഷ്ടിച്ചു. യൂട്യൂബിലൂടെയും മറ്റുമായി ഒരു ദിവസം നിരവധി ഷോർട്ട് ഫിലിമുകളാണ് പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ഫിംഗർ എന്ന ഷോർട്ട് ഫിലിം. ഗൗരവമേറിയ സാമൂഹിക വിഷയങ്ങളെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു കൊണ്ടുള്ള ഷോർട്ട് ഫിലിമുകൾ ഒരുക്കി ശ്രദ്ധനേടിയ ആഘോഷ് വൈഷ്ണവം വീണ്ടും പുതിയ ഷോർട്ട് മൂവിയുമായി തിരിക്കുകയാണ്. ഒരുത്തി, ഞരമ്പ്,അടൽട്ട്, അറേഞ്ച്ഡ് മാര്യേജ് തുടങ്ങിയ സൂപ്പർ ഹിറ്റ് ഷോർട്ട് ഫിലിമുകൾക്ക് ശേഷം ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്ത പുതിയ ഷോർട്ട് ഫിലിം ഫിംഗർ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്. പതിവുപോലെ തന്നെ ഇത്തവണയും വളരെ വ്യത്യസ്തമായ ഒരു ആശയം കൊണ്ടാണ് ആഘോഷ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ആഘോഷ് വൈഷ്ണവം തന്നെയാണ്.

Advertisement

ഗരംമസാല പ്രൈംമിന്റെ ബാനറിൽ ഗരംമസാലയും മംഗലത്ത് ബിൽഡേഴ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെയും അതിജീവനത്തെയും പ്രതിരോധത്തെയും എല്ലാം എല്ലാത്തരം പ്രേക്ഷകർക്കും ഉൾക്കൊള്ളാവുന്ന തരത്തിൽ ഒരുക്കിയ ഷോർട്ട് മൂവി സീരിയസ് ആയ ഫിംഗറിന് വളരെ മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. കീർത്തി കൃഷ്ണ, തുഷാരാ പിള്ളൈ, പ്രേമാനന്ദൻ, കൃഷ്ണേന്ദു നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ നിലവാരമുള്ള പ്രകടനമാണ് ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്. അണിയറ പ്രവർത്തകർ വളരെ മികച്ച പ്രവർത്തനം കാഴ്ച വെച്ചത് ചിത്രത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു. ശിവ കൃഷ്ണയുടെ കഥയിൽ സംവിധായകൻ ആഘോഷും ചേർന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കാൻ സംഗീതം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജോസി ആലപ്പുഴ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മേക്കപ്പ് പ്രദീപ് രംഗൻ, കലാസംവിധാനം അരുൺ മോഹൻ എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close