മലയാളത്തിലെ ഹ്രസ്വചിത്രങ്ങളിൽ നാഴികക്കല്ലായി ‘വുൾഫ് മാൻ’

Advertisement

ഹ്രസ്വചിത്രങ്ങൾ എന്നും മലയാള സിനിമയിലേക്കുള്ള ആദ്യ ചവിട്ടുപടി ആയിട്ടാണ് കണക്കാക്കുന്നത്. മലയാള ഫിലിം ഇൻഡസ്‌ട്രി പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കും അല്ഫോണ്സ് പുത്രൻ, ബേസിൽ ജോസഫ്, ഗിരീഷ് എ. ഡി തുടങ്ങിയവർ ഷോർട്ട് ഫിലിമിലൂടെയാണ് കരിയർ ആരംഭിച്ചത്. പല ജോണറിലുള്ള ഒരുപാട് നല്ല ഹ്രസ്വചിത്രങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്. വുൾഫ്മാൻ എന്ന ഷോർട്ട് ഫിലിമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ആക്ഷൻ ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബെൻ സെബാസ്റ്റ്യനാണ്.

Advertisement

അടുത്തിടെ പുറത്തിറങ്ങിയ ഹ്രസ്വചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് വുൾഫ്മാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. റൊമാൻസ്, കോമഡി, ത്രില്ലർ ജോണറുകളിലാണ് ഹ്രസ്വചിത്രങ്ങൾ കൂടുതലായും വന്നിട്ടുള്ളത്. മലയാളത്തിൽ മുഴുനീളം ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ആദ്യത്തെ ഷോർട്ട് ഫിലിം തന്നെയായിരിക്കും വുൾഫ്മാൻ. സ്റ്റണ്ടുകളുടെ ക്വാളിറ്റിയും ചില മാരക ഷോട്‌സും തന്നെയാണ് വുൾഫ്മാന്റെ പ്രധാന ആകർഷണം. 12 മിനിറ്റ് ദൈർഘ്യമുള്ള ഒരു ത്രില്ലർ ആക്ഷൻ ഹ്രസ്വചിത്രമായ വുൾഫ്മാൻ ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. പരിമിതമായ അവസ്ഥയിൽ നിന്ന് കൊണ്ട് ഒരു പ്രൊഫെഷണൽ രീതിയിൽ തന്നെയാണ് ഔട്ട്പുട്ട് വന്നിരിക്കുന്നത്. ഡയറക്ടർ ബെൻ സെബാസ്റ്റ്യൻ തന്നെയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. സച്ചുവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close