ലോകത്തിനു മാതൃകയായ കേരളത്തിന്റെ കൂട്ടായ്മ; ജയകുമാർ ഐ എ എസിന്റെ രചനയിൽ ശ്രദ്ധ നേടി ധന്യവാദം ആൽബം.

Advertisement

കോവിഡ് 19 ഭീക്ഷണിക്കെതിരെയുള്ള പോരാട്ടത്തിലാണ് ഇപ്പോൾ ലോകം മുഴുവൻ. നമ്മുടെ ഇന്ത്യാ മഹാരാജ്യവും ആ പോരാട്ടത്തിന്റെ ഭാഗമാകുമ്പോൾ നമ്മുടെ കൊച്ചു കേരളം കോവിഡ് പ്രതിരോധത്തിൽ കൈവരിക്കുന്ന പുരോഗതി ഇന്ത്യക്കും ലോകത്തിനും തന്നെ മാതൃകയായി മാറുകയാണ്. ഏകാന്തതയെ വരിക്കാനും തിരക്കിനെ വർജിക്കാനും നമ്മളെടുത്ത കൂട്ടായ തീരുമാനത്തിന്റെ ഫലമാണ് ഇപ്പോൾ നാം നേടിക്കൊണ്ടിരിക്കുന്ന ഈ വലിയ വിജയം. നമ്മുടെ ഭരണകൂടത്തിന്റെ നിർദേശങ്ങൾ പൂർണമായും അനുസരിച്ചു കൊണ്ട് നമ്മൾ ഓരോരുത്തരും പുറത്തിറങ്ങാതെ ഇരുന്നതിനാലാണ് നമ്മുടെ കേരളം ഇന്ന് കോറോണയെ പ്രതിരോധിച്ചതും ലോകത്തിന്റെ തന്നെ കയ്യടി നേടിയെടുക്കുന്നതും. അതിനു നമ്മൾ മലയാളികൾ എന്തുകൊണ്ട് പരസ്പരം നന്ദി പറഞ്ഞുകൂടാ എന്ന ആശയം ഉൾക്കൊണ്ട് ഒരുക്കിയ ധന്യവാദം എന്ന ആൽബം ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

കെ ജയകുമാർ ഐ എ എസ് രചന നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിനു സംഗീതമൊരുക്കി ആലപിച്ചിരിക്കുന്നത് അഹം ബാൻഡിലൂടെ വലിയ പ്രശസ്തി നേടിയെടുത്ത സംഗീതജ്ഞൻ ഹരീഷ് ശിവരാമകൃഷ്ണൻ ആണ്. രാജേഷ് കടമ്പ സംവിധാനം ചെയ്ത ഈ ആൽബത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിപിൻ ചന്ദ്രനും എഡിറ്റ്‌ ചെയ്തിരിക്കുന്നത് ആൽബി നടരാജനുമാണ്. ഈ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ഒത്തൊരുമയോടെ നമ്മൾ പാലിച്ച ആത്മ നിയന്ത്രണത്തിനു നമ്മൾ ഓരോരുത്തരും നമ്മുടെ സഹജീവികളോട് കടപ്പെട്ടിരിക്കുന്നു. അതിനുള്ള നന്ദി പ്രകാശനമാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. അർത്ഥ സമ്പുഷ്ടമായ വരികളും മനോഹരമായ സംഗീതവും ആലാപനവും അതോടൊപ്പം മനസ്സിൽ തൊടുന്ന രംഗങ്ങളും ചേർന്നപ്പോൾ ധന്യവാദം എന്ന ഈ ഗാനം പ്രേക്ഷകരുടെ വലിയ കയ്യടി നേടിയെടുക്കുകയാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close