25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തത്: ഗോകുലം ഗോപാലൻ

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ഈ വർഷത്തെ ഹിറ്റ് ചാർട്ടിലിടം പിടിക്കാനുള്ള യാത്രയിലാണ്. ആരാധകർക്കിടയിൽ നിന്നും മികച്ച സ്വീകരണം ലഭിച്ച ഈ ചിത്രം മികച്ച ഓപ്പണിങ് ആണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത നിർമ്മാതാവായ ഗോകുലം ഗോപാലൻ. 25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തു കൂട്ടിയതെന്നാണ് അദ്ദേഹം പറയുന്നത്. രാമു കാര്യാട്ട് സ്മാരക പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ വെച്ചാണ് മമ്മൂട്ടി നിൽക്കെ തന്നെ ഗോകുലം ഗോപാലൻ അദ്ദേഹത്തെ പ്രശംസിച്ചത്.

രാജാധി രാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ഷൈലോക്ക്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ്. രണദിവ് ആണ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോപി സുന്ദറും എഡിറ്റ് ചെയ്തത് റിയാസ് ബാദറും ആണ്. ബോസ് എന്ന വിളിപ്പേരുള്ള ഒരു പലിശക്കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നതു. മമ്മൂട്ടിക്കൊപ്പം വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. രാജ് കിരൺ, ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ബിബിൻ ജോർജ്, അർജുൻ നന്ദകുമാർ, പ്രശാന്ത് അലക്സാണ്ടർ, ജോൺ വിജയ്, ഹരീഷ് പേരാടി, മീന എന്നിവർ ഈ ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

Advertisement

https://www.instagram.com/p/B7yW6HsDALE/

Advertisement

Copyright © 2017 onlookersmedia.

Press ESC to close