മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഇപ്പോൾ സിനിമയിൽ സജീവമാണ്. തന്റെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും ഗോകുലിന് സാധിച്ചിട്ടുണ്ട്. അച്ഛൻ സുരേഷ് ഗോപി രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും മകന് ഗോകുലിന് അതിലൊന്നും താല്പര്യമില്ല. പലപ്പോഴും അച്ഛന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കു താൻ എതിരാണെന്നും ഗോകുൽ സുരേഷ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു ഗോകുൽ സുരേഷ് അച്ഛൻ സുരേഷ് ഗോപിയെ അനുകരിക്കുന്ന ഒരു വീഡിയോ ആണ്. അനുകരണം മാത്രമല്ല ചെറിയ രീതിയിൽ അച്ഛന്റെ ഒരു പ്രശസ്ത ഡയലോഗ് പറഞ്ഞു ചെറിയൊരു ട്രോളും കൂടിയാണ് ഗോകുൽ സുരേഷ് നൽകുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശ്ശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപി പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച ഡയലോഗ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾ ലഭിച്ച ഡയലോഗായിരുന്നു അത്. ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ എന്നായിരുന്നു അന്ന് സുരേഷ് ഗോപി പറഞ്ഞത്. ഇപ്പോഴിതാ അതേ ഡയലോഗ് ചെറിയൊരു മാറ്റവുമായി ഗോകുൽ സുരേഷ് പറയുകയാണ്. ഒരു കോളേജ് പരിപാടിക്കെത്തിയപ്പോള്‍ ആണ് ഗോകുൽ സുരേഷ് ഇത് ചെയ്തത്. ഇക്ബാൽ കോളേജിലെ കുട്ടികൾ അച്ഛന്റെ ഏതെങ്കിലും ഒരു ഡയലോഗ് പറയാൻ ഗോകുൽ സുരേഷിനോട് ആവശ്യപ്പെട്ടപ്പോൾ ആണ് ഗോകുൽ സുരേഷ് ഈ ഡയലോഗിൽ ചെറിയൊരു മാറ്റം വരുത്തി തന്റേതായ രീതിയിൽ പറഞ്ഞത്. ഏതായാലും വലിയ കയ്യടിയും പ്രേക്ഷക ശ്രദ്ധയും നേടുകയാണ് ഗോകുലിന്റെ ഈ വീഡിയോ.
https://www.instagram.com/p/B7tHg4tJPO1/