വാണി കപൂറിന്റെ ഗ്ലാമർ പ്രദർശനവുമായി ഷംഷേരയിലെ പുത്തൻ ഗാനം; വീഡിയോ കാണാം

Advertisement

ബോളിവുഡിലെ യുവ സൂപ്പർ താരമായ രണ്ബീർ കപൂർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷംഷേര. ഇതിന്റെ ട്രെയ്‌ലർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഫിത്തൂർ എന്ന മനോഹരമായ പ്രണയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. രണ്ബീർ കപൂർ, നായികയായ വാണി കപൂർ എന്നിവരുടെ പ്രണയ രംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അതീവ ഗ്ലാമറസ് ആയാണ് വാണി കപൂർ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അർജിത് സിങ്, നീതി മോഹൻ എന്നിവർ ചേർന്നാലപിച്ച ഈ ഗാനം, രചിച്ചത് കരൺ മൽഹോത്രയാണ്. പ്രശസ്ത സംഗീത സംവിധായകൻ മിഥുൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

ഇരട്ട വേഷത്തിൽ രൺബീർ അഭിനയിക്കുന്ന ഈ ചിത്രം, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ കഥ പറയുന്നത്. സഞ്ജയ് ദത്, റോണിത് ബോസ്, സൗരഭ് ശുക്ല എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് കരൺ മൽഹോത്രയാണ്. ആദിത്യ ചോപ്ര നിർമ്മിച്ച ഈ ചിത്രം ഈ മാസം 22 നാണ് ആഗോള റിലീസായി എത്തുന്നത്. അതിഗംഭീരമായ ആക്ഷൻ, വി എഫ് എക്സ്, ഫാന്റസി, കോമഡി, പ്രണയം എന്നിവയെല്ലാം നിറഞ്ഞ ഒരു ബ്രഹ്മാണ്ഡ പീരീഡ് ആക്ഷൻ ഡ്രാമയായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നു ഇതിന്റെ ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. സംവിധായകനും, ഏക്താ പാഥക് മൽഹോത്രയും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനായ് ഗോസ്വാമി, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു ശിവകുമാർ വി പണിക്കർ എന്നിവരാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close