വമ്പൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി 2.0 യിലെ ആദ്യ വീഡിയോ സോങ്..!

Advertisement

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ 2.0 ഈ വരുന്ന നവംബർ 29 മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. ഷങ്കർ ഒരുക്കിയ ഈ ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറും ആണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ മുടക്കു മുതൽ ഏകദേശം 600 കോടിയോളം ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തു വന്നിരിക്കുകയാണ്. യന്തിര ലോകത്തു സുന്ദരിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. എ ആർ റഹ്മാൻ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം, സാഷ തിരുപ്പതി എന്നിവർ ചേർന്നാണ്.

Advertisement

മദൻ കർക്കി ആണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. വമ്പൻ മുതൽ മുടക്കിയാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഗംഭീര വി എഫ് എക്സ് ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നീരവ് ഷാ ഒരുക്കിയ ദൃശ്യങ്ങൾ ഈ ഗാനത്തെ ഏറെ മനോഹരമാക്കിയിട്ടുണ്ട്. ഏതായാലും പ്രേക്ഷക ശ്രദ്ധ വലിയ തോതിൽ തന്നെ ഈ ഗാനം നേടിയെടുത്തിട്ടുണ്ട് എന്ന് പറയാം. രജനികാന്തും ആമി ജാക്സണും ആടി പാടുന്ന ഗാനമാണിത്. ഇരുവരും റോബോട്ടുകൾ ആയാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രജനികാന്ത് അവതരിപ്പിക്കുന്ന ചിട്ടി എന്ന റോബോട്ടിന്റെ പ്രണയം ആണ് ഈ ഗാനത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിൽ എന്തിരൻ 2 റിലീസ് ചെയുന്നത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. പതിനഞ്ചു കോടിയോളം രൂപ മുടക്കിയാണ് അദ്ദേഹം ഈ ചിത്രം ഇവിടെ വിതരണത്തിന് എടുത്തത്.

Advertisement

Press ESC to close