നഞ്ച് എന്റെ പോക്കറ്റിൽ..വീണ്ടും ഫെജോ; ‘ആയിരം ഔറ’ ട്രെൻഡിങ്.

Advertisement

‘ആയിരം ഔറ’ എന്ന പേരിൽ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിലെ തരം​ഗം. റാപ്പർ ഫെജോ ​ഗാനരചന, സം​ഗീതം, ആലാപനം എന്നിവ നിർവഹിച്ച ​ഗാനം ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യു ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ഗാനം പ്രേക്ഷകശ്രദ്ധ ആകർഷിച്ചതോടെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഇൻസ്റ്റ സ്റ്റോറിയിലും നിറയുകയാണ് ഫെജോയുടെ ശബ്ദം. ​ഗാനമിപ്പോൾ ട്രെൻഡിങ്ങിലാണ്. ബീറ്റ് പ്രൊഡക്ഷൻ: ജെഫിൻ ജെസ്റ്റിൻ, വിഷ്വൽ & ഡിസൈൻ: റാംമ്പോ, ​ഗിറ്റാർ: മാർട്ടിൻ നെറ്റോ, മിക്സ് & മാസ്റ്റർ: അഷ്ബിൻ പൗലോസ്, പ്രൊമോഷൻസ്- വിപിൻ കുമാർ, ഡോൽബി അറ്റ്മോസ് മിര്സ്: എബിൻ പോൾ എന്നിവരാണ് അണിയറപ്രവർത്തകർ. ഈ ടീമിന്റെ മുൻപ് ഇറങ്ങിയ ‘കൂടെ തുള്ള്..’ എന്ന ട്രെൻഡിങ് ഗാനം ഇരുപത് മില്യണ് മുകളിളാണ് യൂട്യൂബ് വ്യൂസ് നേടിയത്,

റാപ്പിംഗ്, റാഫ്താർ, സുഷിൻ ശ്യാം എന്നിവരുൾപ്പെടെയുള്ള സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഫെജോ 2009ലാണ് തൻ്റെ സോളോ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഹിപ് ഹോപ്പ് / റാപ്പ്, എംടിവി ഹസിൽ, കോമഡി ഉത്സവം, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ, സ്റ്റാർ സിംഗർ, ബ്രീസർ വിവിഡ് ഷഫിൾ, മിർച്ചി മ്യൂസിക് അവാർഡ്‌സ് 2020, മഴവിൽ മ്യൂസിക് അവാർഡുകൾ, പാരാ ഹിപ് ഹോപ്പ് ഫെസ്റ്റ് തുടങ്ങിയ സംഗീതകച്ചേരികളിൽ നിറസാന്നിധ്യമായി.

Advertisement

മോഹൻലാൽ ചിത്രം ‘ആറാട്ട്’ലെ ‘തലയുടെ വിളയാട്ട്’, ടൊവിനോയുടെ ‘മറഡോണ’യിലെ ‘അപരാട പങ്ക’, പൃഥ്വിരാജിന്റെ ‘രണം’ത്തിലെ ‘ആയുധമേതുട’, ഫഹദ് ചിത്രം ‘അതിരൻ’ലെ ‘ഈ താഴ്വര’ എന്നിവയിലൂടെയാണ് ഫെജോ സ്വീകാര്യത നേടുന്നത്. ഇപ്പോഴിതാ ‘ആയിരം ഔറ’യും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close