
ദിലീപിന്റെ മകൾ മീനാക്ഷിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മിമിക്രി താരവും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ പ്രീ- വെഡിങ് ആഘോഷങ്ങളുടെ വീഡിയോകൾ എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമാ മേഖലയ്ക്ക് അപ്പുറമായി നടൻ ദിലീപും നാദിർഷയും കാലങ്ങളായി വളരെ ദൃഢമായ സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെ കുടുംബസമേതമാണ് ദിലീപ് ചടങ്ങിൽ പങ്കെടുത്തത്. ദിലീപും കാവ്യമാധവനും മീനാക്ഷിയും പങ്കെടുത്ത ചടങ്ങിൽ താരമായത് മീനാക്ഷി തന്നെയാണ്. പ്രിയപ്പെട്ട കൂട്ടുകാരിക്ക് വേണ്ടി മീനാക്ഷിയും മലയാളികളുടെ പ്രിയപ്പെട്ട നടി നമിത പ്രമോദ് പ്രത്യേകം ഫ്യൂഷൻ ഡാൻസ് വേദിയിൽ ഒരുക്കുകയും ചെയ്തു. ഈ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുന്നത്. മകളുടെ ഡാൻസ് കണ്ട് സന്തോഷിക്കുന്ന ദിലീപിന്റെയും കാവ്യാ മാധവന്റെയും വീഡിയോകൾ ഫാൻസ് പേജുകളിൽ നിറയുകയാണ്. വളരെ മനോഹരമായി നൃത്തം ചെയ്യുന്ന മീനാക്ഷി പ്രതീക്ഷിച്ചതിലും വലിയ പ്രശംസയാണ് നേടിയത്.
താരപുത്രി എന്നാണ് സിനിമയുടെ ഭാഗമാകുന്നതെന്ന് ചോദിക്കുന്നവരും ധാരാളമാണ്. ബഹുഭൂരിപക്ഷം വരുന്ന ദിലീപ്- കാവ്യാമാധവൻ ആരാധകർക്കും ഇതേ അഭിപ്രായമാണുള്ളത്. എന്നാൽ ഇതുവരെയും മീനാക്ഷി സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. എന്നാൽ വൈറലായ ഡാൻസ് വീഡിയോയ്ക്ക് പിന്നാലെ മീനാക്ഷിയുടെ സിനിമ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ പൊടിക്കുണ്ട്.
വീഡിയോ കടപ്പാട്: Free Bird Entertainment