ആക്ഷൻ പാക്ക്ഡ് മാസ്സ് എന്റെർറ്റൈനെർ : ധ്രുവ് സർജയുടെ “മാർട്ടിൻ” ടീസർ ശ്രദ്ധ നേടുന്നു

Advertisement

കന്നഡയുടെ “ആക്ഷൻ പ്രിൻസ്” ധ്രുവ് സർജ നായകനാവുന്ന “മാർട്ടിൻ” ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് ബംഗളുരുവിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടീസർ ലോഞ്ച് നിർവഹിച്ചത്. എ പി അർജുൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വസവി എന്റർപ്രൈസസിന് വേണ്ടി ഉദയ് കെ മേഹ്തയാണ്. സുപ്രസിദ്ധ നടനും ധ്രുവ് സർജയുടെ അമ്മാവനുമായ “ആക്ഷൻ കിംഗ്” അർജുൻ സർജയാണ് മാർട്ടിന്റെ കഥ എഴുതിയിരിക്കുന്നത്. ധ്രുവ് സർജക്ക് പുറമെ നിക്തിൻ ധീർ, വൈഭവി ശാണ്ഡില്യ, അന്വേഷി ജെയിൻ, ചിക്കന്ന, നവാബ് ഷാ, രോഹിത് പഥക്, മാളവിക അവിനാഷ് തുടങ്ങിവരോടൊപ്പം, കെ.ജി.എഫ്, കണ്ഠരാ എന്നീ ചിത്രങ്ങളിൽ വില്ലനായി തിളങ്ങിയ അച്യുത് കുമാറും മാർട്ടിനിൽ അണിനിരക്കുന്നു.

ഹൈദരാബാദ്, വിസാഗ്, കാശ്മീർ, മുംബൈ പോലെയുള്ള ലൊക്കേഷനുകളിൽ ചിത്രീകരിച്ച മാർട്ടിൻ, കന്നട, തമിഴ്, മലയാളം, തെലുഗ്, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിലായാണ് വിതരണത്തിന് ഒരുങ്ങുന്നത്. പ്രമുഖ വിതരണ കമ്പനിയായ ടീ-സീരീസാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. മണി ശർമ്മ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നത് രവി ബർസുർ ആണ്. ആക്ഷൻ പ്രേമികൾക്ക് ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും നിറഞ്ഞതായിരിക്കും “മാർട്ടിൻ” എന്ന് ടീസർ സൂചന നൽകുന്നുണ്ട്. പാൻ ഇന്ത്യൻ റിലീസുള്ള ചിത്രം കെ.ജി.എഫിനും കാന്താരയ്ക്കും ശേഷം സാൻഡൽവുഡിൽ നിന്നും ബ്ലോക്ക്ബസ്റ്റർ ആവാൻ സാധ്യയുള്ളതാണ് ഈ ചിത്രം എന്ന് ഈ ടീസറിലൂടെ മനസ്സിലാകുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close