പുതിയ കാലത്ത് ചർച്ച ചെയ്യേണ്ട വിഷയം; ഓ മൈ ഡാർലിങ്ങിന് അഭിനന്ദനവുമായി സൈക്കോളജിസ്റ്റും

Advertisement

യുവ നായികാ താരം അനിഖ സുരേന്ദ്രൻ നായികാ വേഷം ചെയ്യുന്ന ഓ മൈ ഡാർലിംഗ് എന്ന മലയാള ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. മെൽവിൻ ബാബു നായകനായി എത്തിയ ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഒരു റൊമാന്റിക് ഡ്രാമ എന്ന നിലയിൽ പുറത്ത് വന്ന ഈ ചിത്രം, വളരെ പ്രസക്തമായ ചില വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട് എന്നതാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. മലയാളത്തിൽ ഇതിനു മുൻപ് പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങളാണ് ഈ ചിത്രത്തിന്റെ രണ്ടാം പകുതിയിൽ അവതരിപ്പിക്കുന്നത്. വൈദ്യശാസ്ത്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഡിനൈൽ സിൻഡ്രം എന്ന രോഗാവസ്ഥയെയും മാനസിക നിലയെയും ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി ശൈലേഷ്യ ആണ്. ഈ ചിത്രം വളരെ രസകരമായ ഒരു മാനസികാവസ്ഥയെ കുറിച്ചാണ് ജനങ്ങളോട് സംസാരിക്കുന്നതെന്നും, കൗമാര പ്രായം മുതൽ ആരംഭിക്കുന്ന, മറ്റുള്ളവർക്ക് പുറമേ നിന്ന് മനസ്സിലാക്കാൻ പറ്റാത്ത ലക്ഷണങ്ങൾ ഉള്ള ഒരു രോഗാവസ്ഥയാണ് ഇതെന്നും ശൈലേഷ്യ പറയുന്നു.

https://www.instagram.com/p/CpKqIMQrGyP/

Advertisement

പല ചിത്രങ്ങളും പലതരം അസുഖങ്ങളെ കുറിച്ച് പറയുമ്പോൾ, ആ അസുഖം വന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് പഠിക്കാതെയാണ് അങ്ങനെയുള്ള കഥാപാത്രങ്ങളെ ഉണ്ടാക്കുന്നതെന്നും, എന്നാൽ ഈ ചിത്രം ആ കാര്യത്തിൽ വേറിട്ട് നിൽക്കുന്നുണ്ട് എന്നും അവർ കൂട്ടിച്ചേർക്കുന്നു. മനുഷ്യൻ്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡൻ പ്രതിഭാസമായ ‘ഡിനയൽ’ വളരെ മനോഹരമായി ഓ മൈ ഡാർലിംഗിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് തന്നെ എല്ലാവരും ഈ ചിത്രം കാണണം എന്നും ഡോക്ടർ പറയുന്നു. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആൽഫ്രഡ്‌ ഡി സാമുവലാണ്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചത് ജിനീഷ് കെ ജോയ് ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close