വീണ്ടും വില്ലനായി മാസ്സ് ലുക്കിൽ അരവിന്ദ സ്വാമി ; ആക്ഷൻ സീക്വൻസുകളുമായി ‘കസ്റ്റഡി’ യുടെ ടീസർ

Advertisement

വെങ്കട് പ്രഭുവും നാഗ ചൈതന്യയും  ഒന്നിക്കുന്ന ചിത്രം ‘കസ്റ്റഡി’ യുടെ ടീസർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി അണിയറ പ്രവർത്തകർ. ചിത്രത്തിൽ നാഗ ചൈതന്യയുടെ നായികയായി എത്തുന്നത് കൃതി ഷെട്ടിയാണ്. വില്ലനായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. സത്യസന്ധനും ജോലിയോട് ആത്മാർത്ഥതയുമുള്ള  പോലീസ് വേഷത്തിലാണ് നാഗ ചൈതന്യ ചിത്രത്തിൽ അഭിനയിക്കുന്നത്.

“മുറിവേറ്റ ഹൃദയത്തിന്  മനുഷ്യനെ ദൂരേക്ക് തള്ളിയിടാനും യുദ്ധം തുടങ്ങാനും  കഴിയുമെന്ന” ചൈതന്യയുടെ വോയ്‌സ് ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്. ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ടീസർ പുറത്തുവന്നതിന് പിന്നാലെ റൊമാൻറിക് കഥാപാത്രങ്ങളിൽ നിന്ന് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് നാഗ ചൈതന്യയുടെ ഇമേജ് മാറുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ശ്രീനിവാസ സിൽവർ സ്‌ക്രീൻ നിർമ്മിക്കുന്ന ചൈതന്യ ചിത്രം 2023 മെയ് 12 ന് തെലുങ്കിലും തമിഴിലും ഒരേ സമയം പ്രദർശനത്തിന് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. നാഗ ചൈതന്യ, അരവിന്ദ് സ്വാമി എന്നിവരെ കൂടാതെ ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തിലെത്തുന്നത് ശരത് കുമാറാണ്. പ്രിയാമണി, ശരത് കുമാർ, സമ്പത്ത് രാജ്, പ്രേംജി അമരൻ, വെണ്ണല കിഷോർ, തുടങ്ങിയവരും മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisement

ചിത്രത്തിലെ പ്രതിനായകനായി അഭിനയിക്കുന്ന അരവിന്ദ് സ്വാമിയുടെ ലുക്കും അണിയറ പ്രവർത്തകർ അടുത്തിടെ പുറത്ത് വിട്ടിരുന്നു. റാസു എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തമിഴ് സിനിമാലോകത്ത് റൊമാൻറിക് നായക പരിവേഷത്തിലെത്തിയ അരവിന്ദ് സ്വാമിയിപ്പോൾ ഏറ്റവുമധികം തിളങ്ങുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെയാണ്. ചരണിന്റെ ധ്രുവയിൽ വില്ലൻ കഥാപാത്രമായെത്തിയ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close