1.35 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7-സീരീസ് സ്വന്തമാക്കി ആസിഫ് അലി

Advertisement

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആസിഫ് അലിയുടെ ഗ്യാരേജിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. രാജ്യത്തെ സെലിബ്രിറ്റികൾക്കും ബിസിനസുകാർക്കുമിടയിൽ ശ്രദ്ധ നേടിയെടുത്ത ബി എം ഡബ്ല്യൂ സെവൻ സീരീസിന്റെ 730 എൽഡി ഇൻഡിവിജ്ൽ എം സ്പോർട്ട് എഡിഷനാണ് ആസിഫ് സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യ സമയ്ക്കും മക്കളായ ആദം, ഹയ എന്നിവർക്കൊപ്പമെത്തിയ ആസിഫ് പുതിയ വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ സീറ്റ് കവറുകൾ,4 സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളും, റിമോട്ട് കൺട്രോൾ പാർക്കിംഗ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പാഡിൽ ഷിഫ്റ്ററുകൾ, സീറ്റുകൾക്കുള്ള മസാജർ ഫംഗ്‌ഷൻ, തുടങ്ങി എല്ലാവിധ സവിശേഷതകളോടെയാണ് വാഹനം നിരത്തിലിറങ്ങിയിരിക്കുന്നത്.

Advertisement

നിലവിൽ കാറിന്റെ എക്സ് ഷോറൂം വില ഏകദേശം 1.35 കോടിയോളം വരും. ആസിഫ് കഴിഞ്ഞവർഷം അവസാനമാണ് താരം ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയത്. താരത്തിന്റെ വാഹനങ്ങളോടുള്ള ഇഷ്ടം ഇനിയും അവസാനിക്കില്ലെന്നാണ് വാഹന പ്രേമികൾ പറയുന്നത്. മഹേഷും മാരുതിയും ആണ് താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ്. ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്തയാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close