സെക്സ് ഈസ്‌ നോട്ട് എ പ്രോമിസ് എന്ന് പറയുന്ന സ്ത്രീക്കു കയ്യടി, അത് പുരുഷൻ പറയുമ്പോൾ കരണത്തടി; സോഷ്യൽ മീഡിയയിൽ ചർച്ചയായി വാശിയിലെ കോടതി രംഗം

Advertisement

നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വാശി എന്ന ചിത്രത്തിലെ കോടതി രംഗങ്ങൾ ഇപ്പോൾ വലിയ ചർച്ചയായി മാറുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. അഡ്വക്കേറ്റ് എബിൻ, അഡ്വക്കേറ്റ് മാധവി എന്നീ കഥാപാത്രങ്ങളായി ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ കോടതി മുറിയിൽ കൊമ്പു കോർക്കുന്ന രംഗങ്ങൾക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. സംവിധായകൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ “സെക്സ് ഈസ്‌ നോട്ട് എ പ്രോമിസ്” എന്ന് ഒരു സ്ത്രീ പറയുമ്പോൾ കയ്യടിക്കുന്ന സമൂഹം എന്തുകൊണ്ടാണ് ഇതേ കാര്യം ഒരു പുരുഷൻ പറഞ്ഞാൽ അംഗീകരിക്കാൻ മടിക്കുന്നത് എന്ന ചോദ്യമാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മാധവി എന്ന കഥാപാത്രം കോടതി മുറിക്കുള്ളിൽ ചോദിക്കുന്നത്. നമ്മുടെ ഇന്നത്തെ സമൂഹത്തിലേക്ക് തന്നെയാണ് ഈ ഒരൊറ്റ ചോദ്യത്തിലൂടെ മാധവി വിരൽ ചൂണ്ടുന്നതെന്നത് ശ്രദ്ധേയമാണ്. സ്ത്രീപുരുഷ സമത്വം ഇവിടെ നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്കാണ് മാധവിയുടെ ആ ചോദ്യം വിരൽ ചൂണ്ടുന്നത്. ഇതുപോലെ തന്നെ ഈ ചിത്രത്തിലെ പല പ്രധാന രംഗങ്ങളും അതിൽ പറയുന്ന അഭിപ്രായങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.https:

//www.facebook.com/vishnu.g.raghav/videos/416057440547326/

Advertisement

സ്ത്രീകൾക്ക് നിയമം പരിരക്ഷ നൽകുന്നതിനൊപ്പം തന്നെ അതിനു അർഹരായ പുരുഷന്മാരെ കണ്ടില്ലെന്നു നടിക്കുന്ന പ്രവണതയും, മീ ടൂ ഉൾപ്പെടെയുള്ള ആരോപണങ്ങൾ വരുമ്പോൾ, അത് പലപ്പോഴും നിരപരാധികളായ പുരുഷന്മാരെ കരിവാരി തേക്കാൻ കൂടിയുള്ള മാർഗ്ഗമാക്കുന്ന പ്രവണതയെ കുറിച്ചും ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. അത്കൊണ്ട് തന്നെ ഇതിലെ പല ചോദ്യങ്ങൾക്കും തീയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്. വക്കീൽ വേഷത്തിൽ ഗംഭീര പ്രകടനമാണ് ടോവിനോ തോമസ്- കീർത്തി സുരേഷ് ടീം കാഴ്ച വെച്ചിരിക്കുന്നത്. ജാനിസ് ചാക്കോ സൈമൺ കഥ രചിച്ച ഈ ചിത്രം രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ, മേനക സുരേഷ് കുമാർ, രേവതി സുരേഷ് എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. നീൽ ഡി കുഞ്ഞ ഛായാഗ്രാഹണം നിർവ്വഹിച്ച ഈ ചിത്രം അർജു ബെനാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. കൈലാസ് മേനോൻ ഒരുക്കിയ ഗാനങ്ങളും ഈ ചിത്രത്തിന് മുതല്കൂട്ടായിട്ടുണ്ട്. അനു മോഹൻ, കോട്ടയം രമേശ്, മായാ വിശ്വനാഥ്, റോണി ഡേവിഡ്, ബൈജു, നന്ദു, മായാ മേനോൻ, ശ്രീലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close