ഗദയുമേന്തി ഉർവശി; പൊട്ടിച്ചിരിപ്പിക്കാന്‍ ‘ചാള്‍സ് എന്‍റര്‍പ്രൈസസ്’

Advertisement

ഉർവശിയുടെ പുതിയ ചിത്രമായ ചാർലീസ് എന്റർപ്രൈസസിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ്” സിനിമയുടെ ടീസർ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയത്. രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമയാണ് ചിത്രമെന്നാണ്  ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന.

ബാലു വർഗീസ്, സുജിത് ശങ്കർ, അഭിജ ശിവകല, മണികണ്ഠൻ ആചാരി, ബാനു, മൃദുല മാധവ്, സുധീർ പറവൂർ, തമിഴ് നടൻമാരായ കലൈയരശൻ, ഗുരു സോമസുന്ദരം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാർലീസ് എന്റർപ്രൈസസ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ അജിത് ജോയിയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും അച്ചു വിജയൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സുബ്രഹ്മണ്യൻ കെ വി സംഗീതവും സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു, യഥാർത്ഥ പശ്ചാത്തല സംഗീതം അശോക് പൊന്നപ്പനാണ്.

Advertisement

ഏപ്രിൽ 8 ആണ് റിലീസ് തീയതിയായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി ഉർവശി നർമരസപ്രധാനമായ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകരെ രസിപ്പിക്കാൻ എത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസിലേക്കു പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. .

Advertisement

Copyright © 2017 onlookersmedia.

Press ESC to close