തണ്ണീർ മത്തൻ-സൂപ്പർ ശരണ്യ ടീം വീണ്ടുമൊന്നിക്കുന്ന പൂവനിലെ രസകരമായ ഗാനമെത്തി; ചന്തക്കാരി സോങ് കാണാം

Advertisement

യുവ താരം ആന്റണി വർഗീസിനെ നായകനാക്കി വിനീത് വാസുദേവൻ സംവിധാനം ചെയ്ത ചിത്രമാണ് പൂവൻ. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആളാണ് വിനീത് വാസുദേവൻ. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാര തിരക്കഥ രചിച്ച പൂവണിലെ പുതിയ ഗാനം ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. ആരും കണ്ടാൽ കൊതിച്ചുപോകുന്ന പൂവൻ കോഴിയെ വർണ്ണിച്ചു കൊണ്ടുള്ള ചന്തക്കാരി ചന്തക്കാരി എന്ന് തുടങ്ങുന്ന ഈ ഗാനം വിനീത് ശ്രീനിവാസന്‍റെ മനോഹര ശബ്‍ദത്തിലാണ് പുറത്ത് വന്നിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗരുഢ ഗമന ഋഷഭ വാഹന, ഒരു മൊട്ടൈയ കഥൈ,‌ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനാണ്‌ ഈണം പകർന്നിരിക്കുന്നത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് പൂവൻ.

ഈ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു ഹൃസ്വ ചിത്രമായിരുന്നു അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌. അതിൽ പ്രധാന വേഷം ചെയ്ത ആൾ കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ വിനീത് വാസുദേവൻ. ഈ ഹൃസ്വ ചിത്രത്തിൽ വേഷമിട്ട അഖില ഭാർഗ്ഗവനും പൂവനിൽ അഭിനയിക്കുന്നുണ്ട്. വിനീത് വാസുദേവൻ, മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരും വേഷമിട്ട ഈ ചിത്രം ഒട്ടേറെ ഹാസ്യ മുഹൂർത്തങ്ങൾക്കു സ്ഥാനമുള്ള ചിത്രം കൂടിയാണ്. സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ആകാശ് ജോസഫ് വര്‍ഗീസ് ആണ്. വീട്ടിൽ കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ് പതിയെ ആ വീട്ടിലുള്ളവരുടെ പ്രീയപ്പെട്ടതായി മാറുന്നതും, ശേഷം ലക്ഷണമൊത്തൊരു പൂവൻ കോഴിയായി ആ കുഞ്ഞ് വളർന്ന വരുന്നതുമാണ് ഇപ്പോൾ വന്നിരിക്കുന്ന ഗാനത്തിൽ നമ്മുക്ക് കാണാൻ സാധിക്കുക.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close