ദൃശ്യ വിജയത്തിൽ അമ്പരന്ന് ബോളിവുഡ്; പുകഴ്ത്തി സൂപ്പർ സംവിധായകർ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒൻപത് വർഷം മുൻപ് ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം. മലയാളത്തിലെ ചരിത്ര വിജയമായ ദൃശ്യം പിന്നീട് ചൈനീസ്, സിംഹളീസ്, ഇൻഡോനേഷ്യൻ തുടങ്ങിയ വിദേശ ഭാഷകൾ ഉൾപ്പെടെ ഏഴോളം ഭാഷകളിലാണ് റീമേക്ക് ചെയ്യപ്പെട്ടത്. എല്ലാ ഭാഷകളിലും ഈ ചിത്രം വിജയം നേടുകയും ചെയ്തു. അതിന് ശേഷം കഴിഞ്ഞ വർഷമാണ് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ നിന്ന് ദൃശ്യം 2 എത്തിയത്. ആ ചിത്രവും വമ്പൻ വിജയമാണ് നേടിയത്. ഇപ്പോൾ അതിന്റെ ഹിന്ദി റീമേക്കും ബോളിവുഡിലെ മഹാവിജയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. ദൃശ്യം സീരിസ് നേടുന്ന ഈ മഹാവിജയത്തെ അത്ഭുതത്തോടെയാണ് ബോളിവുഡിലെ സൂപ്പർ സംവിധായകർ അടക്കം നോക്കി നോക്കി കാണുന്നത്. ഗലാട്ട പ്ലസിന്റെ മെഗാ റൌണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുത്ത ബോളിവുഡ് സംവിധായകരായ കരൺ ജോഹർ, അനുരാഗ് കശ്യപ് എന്നിവരും അവർക്കൊപ്പം ഉണ്ടായിരുന്ന വരുൺ ധവാൻ, ദുൽഖർ സൽമാൻ, പൂജ ഹെഗ്‌ഡെ, ശ്രീനിധി ഷെട്ടി, കാർത്തി, നിപുൻ ധർമാധികാരി, ഹേമന്ത് റാവു എന്നിവരും ദൃശ്യത്തെ പ്രശംസ കൊണ്ട് മൂടി.

ദൃശ്യം എന്ന ചിത്രം നേടുന്ന സ്വീകാര്യത അതിന്റെ അതിമനോഹരമായ രചന കൊണ്ടും ആ പ്രമേയത്തിന്റെ യൂണിവേഴ്സൽ അപ്പീൽ കൊണ്ടുമാണെന്ന് സംവിധായകർ അഭിപ്രായപ്പെടുന്നു. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ പുറപ്പെടുന്ന ഒരു സാധാരണക്കാരന്റെ മനസ്സിനൊപ്പമാണ് ചിത്രം കാണുന്ന പ്രേക്ഷകന്റെയും മനസ്സെന്നും, ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോർജ്‌കുട്ടി വിജയിക്കണം എന്ന വികാരം ചിത്രം കാണുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിലും ഉണ്ടാക്കാൻ സാധിച്ചതാണ് ദൃശ്യം സീരിസിന്റെ വിജയമെന്നും അവർ പറയുന്നു. ചൈനീസ് ഭാഷയിൽ പോലും 200 മില്യണിലധികം കളക്ഷൻ നേടിയ ദൃശ്യം റീമേക്കിനെ കുറിച്ച് അത്ഭുതത്തോടെയാണ് അനുരാഗ് കശ്യപടക്കം സംസാരിക്കുന്നത്. ജീത്തു ജോസഫിന്റെ രചനയും, അതിൽ പ്രധാന വേഷങ്ങൾ ചെയ്‌ത മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ അതിഗംഭീര പ്രകടനവും റീമേക് ചെയ്തയാളുകൾ ഉൾപ്പെടെയുള്ളവരുടെ മേക്കിങ് മികവും ദൃശ്യത്തെ ഒരു സിനിമാനുഭവമെന്ന നിലയിൽ മറ്റൊരു തലത്തിലാണ് എത്തിക്കുന്നതെന്നും അവർ അഭിപ്രായപ്പെടുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close