രണ്ടു ദിവസം മുൻപ് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഹൃസ്വ ചിത്രം ആണ് ചാപ്പൽ. ഇപ്പോൾ പതിനായിരത്തോളം യൂട്യൂബ് വ്യൂസിലേക്കു എത്തുന്ന ഈ ഹൃസ്വ ചിത്രം ശ്രദ്ധ നേടുന്നത് അതിന്റെ ഞെട്ടിക്കുന്ന ക്ലൈമാക്സ് കൊണ്ടാണ്. പുതിയതായി ഒരു കോളേജിൽ പഠിക്കാൻ എത്തുന്ന രണ്ടു യുവാക്കൾ അവിടുത്തെ ഒരു പഴയ ചാപ്പൽ കാണുന്നതും ആ ചാപ്പലുമായി ബന്ധപ്പെട്ട ഒരു മരണത്തിന്റെ കഥ അതിലൊരുവന്റെ മനസ്സിനെ വേട്ടയാടുന്നിടത്തു നിന്നുമാണ് ഈ ഹൃസ്വ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മികച്ച മേക്കിങ് കൊണ്ടും വിഷ്വലുകൾ കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട് ചാപ്പൽ എന്ന ഈ ഹൃസ്വ ചിത്രം.
കഥയിലെ ദുരൂഹത നിറഞ്ഞ അന്തരീക്ഷം മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകനായ സ്വാതി കിരണിനു സാധിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നതും ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതും. അമൽ പഞ്ചു തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഈ ഷോർട് ഫിലിമിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് എം കെയും എഡിറ്റിംഗ് നിർവഹിച്ചത് നന്ദു ശശീന്ദ്രനും ആണ്. പശ്ചാത്തല സംഗീതം പുലർത്തിയ മികവും ഈ ഹൃസ്വ ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുണ്ട്. സ്വാതി ബ്രോസ് എന്റർടൈൻമെന്റ് ആണ് ഈ ഹൃസ്വ ചിത്രത്തിന്റെ നിർമ്മാണം.