മലേഷ്യയിലെ സ്‌കൂളിലും ബിഗിൽ തരംഗം, സിംഗ പെണ്ണേ ഗാനത്തിന് നൃത്തം ചെയ്ത് കുട്ടികൾ; വീഡിയോ കാണാം

Advertisement

ആറ്റ്ലിയുടെ സംവിധാനത്തിൽ ദളപതി വിജയ് അഭിനയിച്ച ബിഗിൽ എന്ന ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം ആയി മാറി കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ദളപതി ആരാധകർ. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നയൻതാര, ജാക്കി ഷറോഫ്, വിവേക്, കതിർ, ഡാനിയൽ ബാലാജി, ആനന്ദ് രാജ്, രാജ്‌കുമാർ, ദേവദർശിനി, യോഗി ബാബു, സൗന്ദര്യ രാജ, ഐ എം വിജയൻ, ഇന്ദുജ രവിചന്ദ്രൻ, റീബ മോനിക്കാ ജോൺ, വർഷ ബൊല്ലമ്മ, അമൃത അയ്യർ, ഇന്ദ്രാജാ, ഗായത്രി റെഡ്ഢി തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, ഫെമിനിസം എന്നീ വിഷയങ്ങൾ പറഞ്ഞും കായിക ലോകത്തു നടക്കുന്ന മോശമായ രാഷ്ട്രീയ കളികൾ തുറന്നു കാട്ടിയും ഒരു വനിതാ ഫുട്ബോൾ ടീമിന്റെയും അവരെ പരിശീലിപ്പിക്കാൻ എത്തുന്ന പരിശീലന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്.

അതുകൊണ്ട് തന്നെ പ്രമേയത്തിന്റെ പ്രസക്തി കൊണ്ട് കൂടി ഈ ചിത്രം വലിയ ശ്രദ്ധ നേടി. എ ആർ റഹ്മാൻ ഒരുക്കിയ സംഗീതം ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. ഇതിലെ സിംഗ പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം വലിയ തരംഗമാണ് സൃഷ്ടിച്ചത്. ആ തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. മലേഷ്യയിലെ ഒരു സ്‌കൂളിൽ ഈ ഗാനത്തിന് നൃത്തം വെക്കുന്ന കുട്ടികളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഇതുപോലെ തന്നെ ഈ ചിത്രത്തിലെ വിജയ്‌യുടെ രായപ്പൻ എന്ന കഥാപാത്രമായി വേഷം ധരിച്ചു കുട്ടികൾ ഫാൻസി ഡ്രസ്സ് മത്സരത്തിന് എത്തുന്ന കാഴ്ച നമ്മൾ കേരളത്തിലും കണ്ടതാണ്.

Advertisement

ഒട്ടേറെ വനിതകളും ബിഗിൽ ഡയലോഗുകളുമായി ഡബ്‌സ്മാഷ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ഇതിനോടകം മുന്നൂറു കോടിയാണ് ഈ ചിത്രം കളക്ഷൻ ആയി ആഗോള മാർക്കറ്റിൽ നിന്ന് നേടിയത്. വിജയ്- ആറ്റ്ലി ടീമിന്റെ മൂന്നാമത്തെ ചിത്രമാണ് ബിഗിൽ. ഇവരുടെ മുൻ ചിത്രങ്ങളും വമ്പൻ വിജയം നേടിയവയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close