പുലിമുരുകന് ശേഷം കേരളത്തിൽ ലുസിഫെർ മാനിയ..!

Advertisement

മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ പുലിമുരുകൻ നേടിയ ഐതിഹാസിക വിജയം നമ്മൾ കണ്ടതാണ്. മലയാളത്തിലെ ആദ്യത്തെ നൂറു കോടി ചിത്രമായി മാറിയ പുലിമുരുകൻ 150 കോടി കളക്ഷൻ നേടിയാണ് വിശ്രമിച്ചത്. കൊച്ചു കുട്ടികൾ മുതൽ വയോവൃദ്ധർ വരെയുള്ളവരുടെ ഇടയിൽ പുലിമുരുകൻ തരംഗമായി മാറി. ഇപ്പോഴിതാ മൂന്നു വർഷങ്ങൾക്ക് ശേഷം മറ്റൊരു മോഹൻലാൽ ചിത്രം ആ ചരിത്രം ആവർത്തിക്കുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലുസിഫെർ ഇപ്പോൾ കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പുലിമുരുകൻ റെക്കോർഡിന് ഭീഷണിയുയർത്തി കുതിക്കുന്ന ലുസിഫെർ കുട്ടികളുടെയും കുടുംബങ്ങളുടെയും ഇടയിലും തരംഗമായി കഴിഞ്ഞു.

Advertisement

കൊച്ചു കുട്ടികൾ വരെ ലുസിഫെറിലെ മോഹൻലാൽ കഥാപാത്രം ആയ സ്റ്റീഫൻ നെടുമ്പള്ളിയുടെ മാസ്സ് ഫൈറ്റ് അനുകരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. അതിൽ ആണ്കുട്ടി എന്നോ പെണ്കുട്ടി എന്നോ ഉള്ള വ്യത്യാസം ഇല്ല എന്നതാണ് സത്യം. കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ഒരുപോലെ ഇടിച്ചു കയറുകയാണ് ലാലേട്ടന്റെ ഈ പുതിയ അവതാര പിറവി കാണാൻ. മലയാള സിനിമയിൽ മോഹൻലാൽ എന്ന നടന് മാത്രം സാധിക്കുന്ന മാജിക് ഒരിക്കൽ കൂടി തീയറ്ററുകൾ ജനസാഗരങ്ങൾ ആക്കി കഴിഞ്ഞു. ഒരു സ്ഥലത്തും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്‌ഥ ആണ് സംജാതമായിരിക്കുന്നത്. എക്സ്ട്രാ സ്ക്രീനുകളും ഷോകളും കൂട്ടി ചേർത്തിട്ടും തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഏതായാലും മലയാള സിനിമയുടെ ഒരേയൊരു താര ചക്രവർത്തി വീണ്ടും പ്രേക്ഷകരെ ഒരു സമുദ്രമായി തിയേറ്ററുകളിലേക്കു എത്തിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close