![](https://i0.wp.com/onlookersmedia.com/wp-content/uploads/2021/10/actress-parvati-melton-new-instagram-pics.jpg?fit=1024%2C592&ssl=1)
2007 ഇൽ റിലീസ് ചെയ്തു, ആ വർഷം മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ ഹലോ. റാഫി മെക്കാർട്ടിൻ ടീം ആദ്യമായി മോഹൻലാലിനൊപ്പം ഒന്നിച്ച ചിത്രം കൂടിയായിരുന്നു അത്. ആ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തി ശ്രദ്ധ നേടിയ അന്യ ഭാഷാ നടിയാണ് പാർവതി മിൽട്ടൺ. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അതുപോലെ മറ്റു ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള പാർവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താൻ മുതലകൾക്കൊപ്പം നീന്തുന്ന ചിത്രമാണ് പാർവതി പങ്കു വെച്ചിരിക്കുന്നത്. നിങ്ങളുെട സന്തോഷങ്ങൾ സമുദ്രത്തോളം ആഴമുള്ളതാകട്ടെ എന്ന അടിക്കുറിപ്പോടെയാണ് പാർവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.
പ്രകൃതിയെയും മൃഗങ്ങളെയും ഇഷ്ടമുള്ളതുകൊണ്ടാണ് ഇത്തരമൊരു ചിത്രം പങ്കുവെച്ചതെന്നും, ഇഷ്ടമുള്ള മൃഗം ഏതാണെന്നു താഴെ കമന്റു ചെയ്യാനും പാർവതി തന്റെ കുറിപ്പിൽ പറയുന്നുണ്ട്. ഏതായാലും താരം പങ്കു വെച്ച ഈ ചിത്രങ്ങൾക്ക് ഒട്ടേറെ ലൈക്‌സും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. എട്ടോളം തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പാർവതി, ഹലോ കൂടാതെ ഫ്ലാഷ് എന്ന മോഹൻലാൽ ചിത്രത്തിലെ അതിഥി വേഷത്തിലും മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2013 ഇൽ വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് ഈ നടി. പാർവതി മിൽട്ടന്റെ അച്ഛൻ ജർമൻ സ്വദേശിയും അമ്മ പഞ്ചാബിയുമാണ്. 2005 ഇലാണ് പാർവതി മിൽട്ടൺ വെണ്ണേല എന്ന തെലുങ്കു ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഭരതനാട്യം നർത്തകി കൂടിയായ പാർവതി മിൽട്ടൺ ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.