മാതൃ ദിനത്തിൽ അമ്മക്ക് വേണ്ടി ഗാനമാലപിച്ചു അങ്കമാലി ഡയറീസ് താരം ടിറ്റോ വിൽസൺ..!

Advertisement

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് ടിറ്റോ വിൽസൺ. ആ ചിത്രത്തിൽ യു ക്ലാമ്പ് രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ഏറെ കയ്യടി നേടിയെടുത്ത ഈ നടൻ പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു ശ്രദ്ധേയനായി. പോക്കിരി സൈമൺ, സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ, മറഡോണ, തനഹാ, കൊല്ലവർഷം, അളിയന്റെ റേഡിയോ, ലവ് എഫ് എം തുടങ്ങിയ ചിത്രങ്ങളിൽ പിന്നീട് ഈ നടൻ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇന്ന് ഏവരും മാതൃ ദിനം ആഘോഷിക്കുമ്പോൾ തന്റെ അമ്മക്ക് വേണ്ടി ഒരു ഗാനമാലപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ടിറ്റോ വിൽസൺ. അദ്ദേഹം രചിച്ചു സംഗീതം നൽകിയ ഒരു ഗാനമാണ് ടിറ്റോ വിൽസൺ ആലപിക്കുന്നത്. ഇന്ന് മാതൃ ദിനമായതു കൊണ്ട് മാത്രമല്ല തന്റെ അമ്മയുടെയും അച്ഛന്റെയും വെഡിങ് ആനിവേഴ്സറി കൂടിയാണെന്നും അദ്ദേഹം പാട്ടു പാടുന്നതിനു മുൻപ് ഏവരെയും അറിയിച്ചു. അതുകൊണ്ട് അവർക്കുള്ള ഒരു സമ്മാനമായാണ് ടിറ്റോ വിൽസൺ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

താൻ തന്നെ രചിച്ചു ഈണം പകർന്ന ഗാനമായതു കൊണ്ട് തന്നെ എന്തെങ്കിലും പോരായ്മാകളുണ്ടെങ്കിൽ ക്ഷമിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത് തന്നെ. ടിറ്റോ വിത്സന്റെ അച്ഛന്റെ പേര് വിൽസൺ എന്നും അമ്മയുടെ പേര് ഗീത എന്നുമാണ്. മെഴുകുതിരി നാളങ്ങൾ എന്ന വരിയോടെ തുടങ്ങുന്ന ഈ ഗാനം സ്വയം ഗിറ്റാർ വായിച്ചു കൊണ്ടാണ് ടിറ്റോ വിൽസൺ പാടുന്നത്. ത്യശൂർക്കാരനായ ടിറ്റോ വിൽസൺ ഡ്രാമ സ്കൂളിൽ പഠിച്ചിറങ്ങിയതിനു ശേഷമാണു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Advertisement

https://www.instagram.com/p/B__Z55iBEc3/

Advertisement

Copyright © 2017 onlookersmedia.

Press ESC to close