![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/actor-baiju-became-emotional-while-receiving-the-felicitation-from-mammootty-fans.jpg?fit=1024%2C592&ssl=1)
എണ്പതുകളിൽ ബാലതാരമായി മലയാള സിനിമയിലെത്തിയ നടനാണ് ബൈജു സന്തോഷ്. ബാലതാരമായെത്തിയ ബൈജുവിന്റെ കൗമാരവും യൗവനവുമെല്ലാം സിനിമാ താരമായി തന്നെയാണ് പിന്നിട്ടത്. ബാലതാരം, ഹാസ്യ താരം, നായകൻ, വില്ലൻ, സ്വഭാവ നടൻ എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളിൽ നിറഞ്ഞാടിയ ഈ നടൻ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കൊപ്പമെല്ലാം ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ബൈജു അഭിനയിച്ചു വിജയിപ്പിച്ച കഥാപാത്രങ്ങൾ ഇപ്പോഴും മലയാളി മനസ്സിലുണ്ട്. കേൾക്കാത്ത ശബ്ദം, പൂച്ചക്കൊരു മൂക്കുത്തി എന്നീ സിനിമകളിലെ ബൈജുവിന്റെ ബാല താരമായുള്ള പ്രകടനം മുതൽ കൗമാര കാലത്തു അഭിനയിച്ച വടക്കു നോക്കി യന്ത്രവും, കോട്ടയം കുഞ്ഞച്ചനും യൗവനകാലത്ത് അഭിനയിച്ച മാട്ടുപ്പെട്ടി മച്ചാനും ഒക്കെ ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇപ്പോഴിതാ ഈ വർഷത്തെ ബോക്‌സ് ഓഫിസ് വിജയത്തിലേക്ക് കുതിക്കുന്ന മമ്മൂട്ടി ചിത്രമായ ഷൈലോക്കിലെ മികച്ച പ്രകടനത്തിനും ഈ നടൻ കയ്യടി നേടുകയാണ്.
മമ്മൂട്ടി ഫാൻസ് ഖത്തറിൽ നടത്തിയ ഷൈലോക്ക് ഫാൻസ് ഷോയുടെ ഭാഗമായി അവർ ബൈജുവിന് ആദരവ് നൽകുകയും അവരുടെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കവെ ബൈജുവിന്റെ കണ്ണു നിറയുകയും ചെയ്തു. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച മമ്മൂട്ടി ആരാധകർക്ക് നന്ദി പറഞ്ഞ ബൈജുവിനെ പൊന്നാടയണിയിച്ചത് പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ്. ആ ചടങ്ങിന്റെ വീഡിയോ നിങ്ങൾക്കിവിടെ കാണാം. അജയ് വാസുദേവ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ ഷൈലോക്ക് രചിച്ചത് നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവരും നിർമ്മിച്ചത് ഗുഡ് വിൽ എന്റർടൈന്മെന്റ്ന്റെ ബാനറിൽ ജോബി ജോർജുമാണ്.