വീണ്ടും തരംഗമായി മലൈക അറോറ; ആയുഷ്മാൻ ഖുറാനയുടെ ആൻ ആക്ഷൻ ഹീറോയിലെ വീഡിയോ ഗാനം കാണാം

Advertisement

ബോളിവുഡ് യുവ താരം ആയുഷ്‍മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ആൻ ആക്ഷൻ ഹീറോ. അനിരുദ്ധ് അയ്യര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആയുഷ്‍മാൻ ഖുറാന ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഐറ്റം സോങ്ങും റിലീസ് ചെയ്തിരിക്കുകയാണ്. പ്രശസ്ത ബോളിവുഡ് നടിയും ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നർത്തകിയുമായിരുന്ന മലൈക അറോറ ഐറ്റം ഡാൻസുമായി തിരിച്ചെത്തുന്ന ഗാനം കൂടിയാണ് ഇത്. ബോളിവുഡിലെ ക്ലാസിക് ഹിറ്റ് ഗാനമായ ആപ് ജൈസാ കോയി മേരെ സിന്ദഗി മേം ആയെ എന്നതിന്റെ റീമിക്സ് ആണ് ഇപ്പോൾ വന്നിരിക്കുന്ന ഈ പുതിയ ഗാനം. അതീവ ഗ്ലാമറസായാണ് മലൈക അറോറ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സാറാഹ് എസ് ഖാൻ, അല്താമാഷ് ഫരീദി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്‌ക് ബാഗ്ചി സംഗീതം പകർന്നിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് അദ്ദേഹവും ഇന്ദീവരും ചേർന്നാണ്. കുർബാനി എന്ന ചിത്രത്തിന് വേണ്ടി ഈ ഗാനം പണ്ട് ആലപിച്ചത് നാസിയ ഹാസനും, അന്ന് ഈ ഗാനത്തിന് ഈണം പകർന്നത് ബിഡ്ഡുവുമാണ്. ജയദീപ് അഹാവത് ആണ് ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിൽ ആയുഷ്മാൻ ഖുറാനക്കൊപ്പം പ്രധാന വേഷം ചെയ്യുന്നത്. ടി സീരിസ്, കളർ യെല്ലോ പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ഗുൽഷൻ കുമാർ, ആനന്ദ് എൽ റായ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close