ഈയാഴ്ചയെത്തുന്നത് മൂന്ന് മലയാള ചിത്രങ്ങൾ; പ്രതീക്ഷകളോടെ പ്രേക്ഷകർ

Advertisement

ഈയാഴ്ച മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തുന്നത് മൂന്ന് ചിത്രങ്ങൾ. മൂന്ന് ചിത്രങ്ങളും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണ്. അതിൽ ആദ്യം എത്തുന്നത് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ആണ്. നാളെ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, നയൻ‌താര ടീമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നേരം, പ്രേമം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവരാണ്. ഈയാഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഹൈപ്പുള്ള ചിത്രമാണ് ഗോൾഡ്. ഡിസംബർ രണ്ടിന് റിലീസ് ചെയ്യുന്ന രണ്ട് ചിത്രങ്ങളിലൊന്ന് തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയാണ്.

ഓപ്പറേഷൻ ജാവക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ ഈ ചിത്രത്തിന്റെ പ്രീമിയർ നടന്നത് നവംബർ ഇരുപത്തിയാറിന് ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ വെച്ചാണ്. ലുഖ്മാൻ, ബിനു പപ്പു, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ചിത്രം കൂടിയാണ്. ഫഹദ് ഫാസിൽ നായകനായ അതിരൻ എന്ന ചിത്രത്തിലൂടെ വലിയ കയ്യടി നേടിയ സംവിധായകൻ വിവേക് ഒരുക്കിയ ടീച്ചറാണ് ഡിസംബർ രണ്ടിന് റിലീസ് ചെയ്യുന്ന മറ്റൊരു മലയാള ചിത്രം. അമല പോൾ നായികാ വേഷം ചെയ്യുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. ഈ മൂന്ന് ചിത്രങ്ങളും റിലീസിന് മുൻപേ തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകൾ വാങ്ങിച്ച ചിത്രങ്ങൾ കൂടിയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close