മോഹൻലാലിനൊപ്പമുള്ള പ്രണയത്തിനു ശേഷം ജയപ്രദ മലയാളത്തിൽ എത്തുന്ന കിണർ റിലീസിന് ഒരുങ്ങുന്നു..!

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി കരുതപ്പെടുന്ന നടിയാണ് ജയപ്രദ. സൗത്ത് ഇന്ത്യൻ ഭാഷകളിലും അതുപോലെ ഹിന്ദിയിലുമെല്ലാം തന്നെ അഭിനയ മികവ് കൊണ്ട് വിസ്മയം വിരിയിച്ച ഈ നടി ഇന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരിയായ നായികമാരിൽ ഒരാളെയും ആണ് അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതും. ജയപ്രദ അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത് മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിൽ ആയിരുന്നു. അനുപം ഖേറും മലയാളത്തിൽ എത്തിയ ആ ചിത്രത്തിലൂടെ ദേശീയ അവാർഡിന്റെ ഫൈനൽ റൗണ്ടിൽ വരെ എത്തിയിരുന്നു മോഹൻലാലും ജയപ്രദയും. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം എം എ നിഷാദ് ഒരുക്കിയ കിണർ എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് ജയപ്രദ.

കെണി എന്ന പേരിലാണ് ഈ ചിത്രം തമിഴിൽ എത്തുന്നത്. ജലക്ഷാമത്തെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ഈ ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ആണ് പ്രാധാന്യം. ഇന്ദിര എന്ന കഥാപാത്രത്തെയാണ് ജയപ്രദ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വളരെ ശക്തമായ ഒരു കഥാപാത്രമാണ് ഇതെന്ന് ജയപ്രദ പറയുന്നു. വളരെ ശക്തമായ ഒരു ആശയവും സന്ദേശവും പകർന്നു നൽകുന്ന ചിത്രമായിരിക്കും കിണർ എന്നും ജയപ്രദ അഭിപ്രായപ്പെടുന്നു. പ്രണയം എന്ന ചിത്രത്തിന് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണ ഈ ചിത്രത്തിലൂടെയും ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും ജയപ്രദ പറഞ്ഞു. പ്രണയത്തിനു മുൻപ് ദേവദൂതൻ എന്ന ചിത്രത്തിലും മോഹൻലാലും ജയപ്രദയും ഒന്നിച്ചു അഭിനയിച്ചിരുന്നു.

Advertisement

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയപ്രദയോടൊപ്പം രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, ഭഗത് മാനുവൽ, സുനിൽ സുഗത, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ, സുധീർ കരമന, സോഹൻ സീനുലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close