ജീവിതഗന്ധിയായ ഉദാഹരണം സുജാത

Advertisement

മഞ്ജു വാര്യര്‍ നായികയായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് ഉദാഹരണം സുജാത. പ്രശസ്ത സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോര്ജും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകൻ ആയ ഫാന്റം പ്രവീൺ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലറും ഇതിലെ ഗാനങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് മേലുള്ള പ്രതീക്ഷകളും വളരെ വലുതായിരുന്നു. ഒരമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം സുജാത എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതമാണ് നമ്മുക്ക് മുന്നിൽ വരച്ചു കാട്ടുന്നത്.

udaharanam sujatha review, udaharanam sujatha hit or flop, manju warrier, malayalam movie 2017, feel good malayalam movie

Advertisement

സുജാത വിധവയായ ഒരു ചേരി നിവാസിയാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന ആതിര എന്നൊരു മകളുണ്ട് സുജാതയ്ക്ക്. വീട്ടു ജോലി ചെയ്‌തും പറ്റാവുന്ന മറ്റു അല്ലറ ചില്ലറ ജോലികൾ ചെയ്തുമാണ് സുജാത കുടുംബം നോക്കുന്നതും മകളെ പഠിപ്പിക്കുന്നത്. മകൾ തന്നെ പോലെ ഒരു വീട്ടുവേലക്കാരി ആയി പോകരുത് എന്നും അവളെ പഠിപ്പിച്ചു ഉയർന്ന നിലയിൽ എത്തിക്കണം എന്നുമാണ് സുജാതയുടെ സ്വപ്നം.

പക്ഷെ താനും അമ്മയെ പോലെ ഒരു വീട്ടുവേലക്കാരി ആയി മാറുകയേ ഉള്ളു എന്ന ധാരണ വെച്ച് കൊണ്ട് സുജാതയുടെ മകൾ പഠിത്തത്തിൽ ഉഴപ്പുന്നതോടെ സുജാത ചില നിർണ്ണായക തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കാൻ നിർബന്ധിതയാവുകയാണ്. അവിടെ നിന്ന് ചിത്രം മുന്നോട്ടു പോയി തുടങ്ങുന്നു.

udaharanam sujatha review, udaharanam sujatha hit or flop, manju warrier, malayalam movie 2017, feel good malayalam movie

ആദ്യം മുതലേ പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന കഥ സന്ദര്ഭങ്ങളിലൂടെ ആണ് ഈ ചിത്രം കടന്നു പോകുന്നത്. വളരെ റിയലിസ്റ്റിക് ആയി തന്നെ കഥയെയും കഥാപാത്രങ്ങളേയും നമ്മുക്ക് മുന്നിൽ വരച്ചു കാണിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു നവാഗതന്റെ അങ്കലാപ്പുകൾ ഒന്നും തന്നെ പ്രകടമാക്കാതെ ഒരു കയ്യടക്കം വന്ന സംവിധായകനെ പോലെയാണ് ഫാന്റം പ്രവീൺ എന്ന നവാഗത സംവിധായകൻ ഈ ചിത്രത്തിലെ വൈകാരിക മുഹർത്തങ്ങൾ അടക്കം അവതരിപ്പിച്ചത്.

udaharanam sujatha review, udaharanam sujatha hit or flop, manju warrier, malayalam movie 2017, feel good malayalam movie

പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന രീതിയിൽ, അവരുടെ കണ്ണ് നനയിക്കുന്ന രീതിയിൽ ചിത്രത്തിലെ മുഹൂര്തങ്ങൾക്കു ദൃശ്യ ഭാഷ ഒരുക്കാൻ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വളരെ ലളിതം ആയൊരു കഥയെ അതിന്റെ എല്ലാ വൈകാരിക തീവ്രതയോടെയും അതുപോലെ തന്നെ പ്രേക്ഷകന് ഒരു നിമിഷം പോലും മുഷിപ്പ് തോന്നാത്ത രീതിയിലും അവതരിപ്പിക്കാനും പ്രവീണിന് കഴിഞ്ഞിട്ടുണ്ട്.

മഞ്ജു വാര്യർ നടത്തിയ വിസ്മയിപ്പിക്കുന്ന വേഷ പകർച്ചയാണ് ഈ ചിത്രത്തിന്റെ ആത്മാവ് എന്ന് പറയാം. സുജാത എന്ന കഥാപാത്രമായി മഞ്ജു നടത്തിയ പ്രകടനത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ പോരാതെ വരും. അത്ര അനായാസമായി ഈ കഥാപാത്രത്തെ മഞ്ജു തന്റെ ഉള്ളിലേക്ക് ആവാഹിച്ചു. ഓരോ നോക്കിലും വാക്കിലും ശരീര ചലനങ്ങളിലും സുജാത എന്ന അമ്മയായി മഞ്ജു ജീവിച്ചു.

udaharanam sujatha review, udaharanam sujatha hit or flop, manju warrier, malayalam movie 2017, feel good malayalam movie

അതോടൊപ്പം ജോജു ജോർജ്, നെടുമുടി വേണു, ആതിര എന്ന മകൾ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം, അതിഥി വേഷത്തിൽ എത്തിയ മമത മോഹൻദാസ് എന്നിവരും മികച്ച പ്രകടനം കൊണ്ട് ചിത്രത്തിന്റെ ശ്കതിയായി മാറി. ജോജുവിന്റെ പ്രകടനം രസകരമായിരുന്നു. മറ്റു ബാലതാരങ്ങളും ഈ ചിത്രത്തിൽ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

udaharanam sujatha review, udaharanam sujatha hit or flop, manju warrier, malayalam movie 2017, feel good malayalam movie

മധു നീലകണ്ഠന്റെ ദൃശ്യങ്ങൾ ചിത്രത്തിനാവശ്യമായ റിയലിസ്റ്റിക് ആയ അന്തരീക്ഷം പകർന്നു നൽകിയപ്പോൾ ഗോപി സുന്ദർ ഈണം പകർന്ന ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. മനസ്സിനെ തൊടുന്ന പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു. മഹേഷ് നാരായണൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മികവ് ചിത്രത്തിന് മികച്ച വേഗവും പ്രദാനം ചെയ്തു.

udaharanam sujatha review, udaharanam sujatha hit or flop, manju warrier, malayalam movie 2017, feel good malayalam movie

ചുരുക്കി പറഞ്ഞാൽ, നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ലഭിച്ച ഒരു സമ്മാനമാണ് ഉദാഹരണം സുജാത. മാത്രമല്ല എന്നും പ്രേക്ഷകർക്ക് മനസ്സിൽ സൂക്ഷിക്കാവുന്ന, പ്രചോദനം നൽകുന്ന ജീവിതഗന്ധിയായായ ഒരു മനോഹര ചലച്ചിത്ര കാവ്യം ആണ് ഉദാഹരണം സുജാത എന്ന് പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close