ഓരോ അണുവിലും പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിച്ച് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, തീയറ്ററുകളിൽ നിറഞ്ഞ കരഘോഷങ്ങൾ

Advertisement

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഇന്ന് പുറത്തിറങ്ങി. ദിലീപ് കുര്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. അങ്കമാലിക്ക് ശേഷം ആന്റണി വർഗീസ് ചിത്രത്തിൽ നായകനായി എത്തുമ്പോൾ വിനായകൻ, ചെമ്പൻ വിനോദ്, ടിറ്റോ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോട്ടയത്തെ ഒരു ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരൻ ആയ ജേക്കബിന്റെ ജീവിതം ഒരു രാത്രി കൊണ്ട് മാറി മറിയുകയാണ്. ജേക്കബ് തന്റെ കാമുകി ആയ ബെറ്റിയും ഒത്ത് പ്രശങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ ശ്രമിക്കുന്നു എങ്കിലും സാഹചര്യം അതിന് അനുവദിക്കുന്നില്ല. വിചാരണ തടവുകാരൻ ആയി ജയിലിൽ കഴിയുന്ന ജേക്കബ് മറ്റ്‌ സഹതടവുകാരും ആയി ചങ്ങാത്തത്തിൽ ആവുന്നു.

Advertisement

ചിത്രത്തിന്റെ കഥ ട്രൈലറിൽനിന്ന് വ്യക്തം ആകും എങ്കിലും രണ്ടു മണിക്കൂർ പതിനേഴ് മിനിറ്റ് ത്രില്ലടിപ്പിക്കാൻ സാധിച്ചതിൽ ദിലീപ് കുര്യന് എന്ന തിരക്കഥാകൃത്തിന് അഭിമാനിക്കാം. മലയാള സിനിമ ഇന്നേവരെ കാണാത്തതും വളരെ ഫ്രഷ്നെസ് തോന്നിയ മേക്കിങ്ങും ആണ് ചിത്രം. തന്റെ ശിഷ്യൻ എന്ന നിലയിൽ എന്ത് കൊണ്ടും ലിജോ ജോസ് പെല്ലിശ്ശേരിക്ക് അഭിമാനിക്കാം.

ജേക്കബ് ആയി ആന്റണി വർഗീസ് എത്തുമ്പോൾ നായിക ബെറ്റി ആയി എത്തുന്നത് അശ്വതി ആണ് തരതമ്യേനെ സീനുകൾ കുറവായിരുന്നു എങ്കിൽ കൂടി തന്റെ കഥാപാത്രം നായിക മികച്ചതാക്കിയിട്ടുണ്ട്. സൈമണ് എന്ന തടവുകാരൻ ആയി എത്തിയ വിനായകൻ കമ്മട്ടിപ്പാടത്തിന് ശേഷം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. മറ്റൊരു തടവുകാരൻ ആയു എത്തിയ ചെമ്പൻ വിനോദ് ഉം വിനായകന് ഒപ്പം ആദ്യം മുതൽ അവസാനം വരെ തങ്ങളുടെ സീനുകളിൽ കയ്യടി വാരി കൂട്ടി. അങ്കമാലിയിലെ കൊച്ചൂട്ടി ഈ ചിത്രത്തിലും ശ്രദ്ധേയമായ പ്രകടനം നടത്തി.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരൻ ആണ്. ഓരോ ചിത്രം കഴിയും തോറും ഗിരീഷ് ഗംഗാധരൻ പ്രേക്ഷകരെ അത്ഭുദപ്പെടുത്തുകയാണ് എന്നു പറയാതെ വയ്യ. ചിത്രത്തിലെ ഓരോ ഷോട്ടുകളും അതി ഗംഭീരം എഡിറ്റിങ് നിർവഹിച്ച സമീർ മുഹമ്മദ് തന്റെ റോൾ ഭംഗിയാക്കി ചിത്രത്തിന്റെ ആവേശം ചോർന്നു പോകാതെ സൂക്ഷിച്ചതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

ആകെ മൊത്തത്തിൽ ചിത്രം ആന്റണി വർഗീസിന്റെ നായക പദവി മലയാളത്തിൽ ഊട്ടി ഉറപ്പിക്കുന്നതിനോടോപ്പം മികച്ച സംവിധാനവും അവതരണവും കൊണ്ട് തീർച്ചയായും തീയറ്ററുകളിൽ കണ്ടു കയ്യടിച്ചു ആഘോഷിക്കേണ്ട ഒന്നായി മാറിയിട്ടുണ്ട് ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close