
ഇന്ന് നമ്മുടെ മുന്നിൽ എത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് നവാഗത സംവിധായകനായ വിജിത് നമ്പ്യാർ സംവിധാനം ചെയ്ത മുന്തിരി മൊഞ്ചൻ എന്ന ചിത്രം. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പി കെ അശോകൻ നിർമ്മിച്ച ഈ ചിത്രത്തിൽ മനീഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഒരു തവള പറഞ്ഞ കഥ എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. പ്രണയവും കോമെടിയും സംഗീതവും കോർത്തിണക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മനു ഗോപാൽ, മൊഹറലി പോയിലുങ്ങൽ എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
വളരെ രസകരമായ രീതിയിൽ ഒരുക്കിയിട്ടുള്ള ഒരു റൊമാന്റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചൻ: ഒരു തവള പറഞ്ഞ കഥ. ഏറ്റവും മികച്ച രീതിയിൽ തന്നെ മികച്ച ഒരു റൊമാന്റിക് കോമഡി മ്യൂസിക്കൽ എന്റർടൈനറായി ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ സംവിധായകൻ വിജിത് നമ്പ്യാർക്ക് സാധിച്ചിട്ടുണ്ട്. മനു ഗോപാൽ, മൊഹറലി പോയിലുങ്ങൽ ഇസ്മായിൽ എന്നിവർ ചേർന്നെഴുതിയ തിരക്കഥയിൽ പ്രേക്ഷകർക്ക് രസിക്കുന്ന ഘടകങ്ങളും ഉണ്ടായിരുന്നു.

മനീഷ് കൃഷ്ണൻ വളരെ സ്വാഭാവികമായി തന്നെ ഒരിക്കൽ കൂടി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഗോപിക അനിലും ചിത്രത്തിൽ മികച്ച പ്രകടനമാണ് നൽകിയത്. ദീപിക ആയി എത്തിയ കൈരാവി തക്കർ എന്ന നടിയും തന്റെ കഥാപാത്രത്തെ മനോഹരമായി തന്നെ അവതരിപ്പിച്ചു. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ദേവൻ, സലിം കുമാർ, ഇന്നസെന്റ്, ഇടവേള ബാബു, സലീമാ, ഇർഷാദ്, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ, നിയാസ് ബക്കർ എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ വളരെ രസകരവും തൃപ്തികരവുമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഷാൻ ഹാഫ്സാലി ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ഈ ക്യാമറാമാൻ നൽകിയ മനോഹര ദൃശ്യങ്ങൾ കൂടുതൽ ഭംഗി പകർന്നു നൽകിയിട്ടുണ്ട് മുന്തിരി മൊഞ്ചന്. മനോഹരങ്ങളായ ഗാനങ്ങളാണ് സംവിധായകനായ വിജിത് നമ്പ്യാർ ഈ ചിത്രത്തിനായി ഒരുക്കിയത്. റിജോഷ് ഒരുക്കിയ പശ്ചാത്തല സംഗീതവും അനീസ് മുഹമ്മദ് എഡിറ്റങ്ങും നിലവാരം പുലർത്തി.
രസകരമായി കഥ പറയുന്ന ഒരു മികച്ച റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആണ് മുന്തിരി മൊഞ്ചൻ, ഒരു തവള പറഞ്ഞ കഥ. പ്രണയവും തമാശയും എല്ലാം നിറഞ്ഞ ഈ ചിത്രം യുവാക്കൾക്ക് മാത്രമല്ല കുടുംബ പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന രീതിയിലാണ് വിജിത് നമ്പ്യാർ അവതരിപ്പിച്ചിരിക്കുന്നത്.